BoolokamBoolokam
പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ മരിയാപുരം പഞ്ചായത്തിൽ മുന്നൊരുക്കം

പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ മരിയാപുരം പഞ്ചായത്തിൽ മുന്നൊരുക്കം

M
MathrubhumiSource Link
ചെറുതോണി : കാലവർഷത്തോടനുബന്ധിച്ച് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികളെയും സാംക്രമിക രോഗങ്ങളെയും നിയന്ത്രിക്കുന്നതിനായി മരിയാപുരം പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഉപ്പുതോട് പ്രതിഭ ഗ്രന്ഥശാലാങ്കണത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ മരിയാപുരം പഞ്ചായത്ത് പ്രസിഡൻറ്‌ ജിപ്സി ജിമ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ സണ്ണി ജോൺ പുൽക്കുന്നേൽ അധ്യക്ഷനായി. To advertise here, പകർച്ചവ്യാധികൾ വ്യാപിപ്പിക്കുന്ന കൊതുക് ഉൾപ്പെടെയുള്ള കീടങ്ങൾ വളരാനുള്ള സാധ്യതകൾ പൂർണമായി ഒഴിവാക്കുക, മാലിന്യങ്ങൾ നിർമാർജനം ചെയ്യുക, കുടിവെള്ളം ഉൾപ്പെടെയുള്ള ജല സ്രോതസ്സുകൾ ശുദ്ധീകരിക്കുക, മലിനജലം കെട്ടി നിൽക്കാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതുൾപ്പെടെ പൊതുജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശം നൽകുക എന്നിവയാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മരിയാപുരം പഞ്ചായത്തിൽ ആരംഭിച്ചത്. ഉപ്പുതോട് പ്രതിഭ ഗ്രന്ഥശാല, മഹാത്മാ സ്വയംസഹായ സംഘം, ഹരിതകർമസേന അങ്കണവാടി, ആശ പ്രവർത്തകർ, മർച്ചന്റ് അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ഒരുമിച്ച് ചേർത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. മരിയാപുരം ജെ.പി.എച്ച്.എൻ. ഡെയ്സി, പ്രതിഭ ഗ്രന്ഥശാല പ്രസിഡൻറ് വി.എം. ജോസഫ്, അങ്കണവാടി വർക്കർ സി.സി. ലൂസി, ആശ വർക്കർ മോളി പുഷ്കരൻ, പൊതുപ്രവർത്തകരായ ഡോ. എബ്രഹാം ജോസഫ്,സാന്റോ നെല്ലേടം, ബേബി ചൂരക്കുഴി, സതീശൻ മനന്താനത്ത് തുടങ്ങിയവർ നേതൃത്വം നല്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ മരിയാപുരം പഞ്ചായത്തിൽ മുന്നൊ… | Boolokam