പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ പുത്തൂർ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. മൂലാട് ഭാഗത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സാധനങ്ങൾ കടത്താനുപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. To advertise here, പേരാമ്പ്ര എസ്.ഐ.മാരായ സനദ് എൻ. പ്രദീപ്, ശിവപ്രസാദ്, എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ എ.എസ്.ഐ.മാരായ വി.സി. ബിനീഷ്, സി.എം. സുനിൽകുമാർ, സി.പി.ഒ. ടി.കെ. ശോഭിത്ത്, ഡി.വൈ.എസ്.പി. സ്‌ക്വാഡിലെ എസ്.സി.പി.ഒ. കെ.കെ. ജയേഷ്, സി. സിഞ്ജു ദാസ്, ലിതിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പകൽ നിർമാണത്തിലുള്ള വീടുകൾ നിരീക്ഷിക്കുകയും സാധനങ്ങൾ കണ്ടുവെക്കുകയും ചെയ്യും. രാത്രിയിൽ ലോറിയുമായെത്തി ഇവ കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷണശേഷം പോകുന്ന വഴി തിരിച്ചറിയാതിരിക്കാൻ പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമവും പ്രതികൾ നടത്തി. മൂലാടുനിന്ന് ഷീറ്റുകൾ കയറ്റിയ ലോറി നേരിട്ട് കുറ്റ്യാടിയിലേക്ക് പോകാതെ അത്തോളി, പയ്യോളി, വടകര വഴി ചുറ്റിക്കറങ്ങിയാണ് പോയത്. സി.സി.ടി.വി. വഴിയുള്ള അന്വേഷണത്തിൽനിന്ന് വഴിതെറ്റിക്കാനായിരുന്നു ഈ ശ്രമം. എന്നാൽ, സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽത്തന്നെ പ്രതികളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചു. പിടികൂടുമെന്ന് തിരിച്ചറിഞ്ഞ ഇരുവരും പിന്നീട് ഒളിവിൽപ്പോവുകയും ചെയ്തു. പിന്നീട് അർഷാദ് ഭാര്യവീട്ടുകാരുടെ വാടകവീട്ടിലേക്ക് വരുമെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതോടെ പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. Content Highlights: Two suspects arrested for stealing iron sheets from Mulad construction sites., Modus operandi involved scouting locations during the day under the guise of scrap collection., Suspects used a lorry to transport stolen goods and attempted to evade CCTV surveillance., Police successfully tracked the suspects via strategic investigation and intelligence. Published: 23 Apr 2026, 09:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പകൽ ആക്രിക്കച്ചവടം, വീടുകൾ കണ്ടുവെച്ചാൽ രാത്രി ലോറിയുമായെത്തി കവർച്ച; രണ്ടുപേർ പിടിയിൽ
M
MathrubhumiSource Link
17 days ago