പച്ചക്കറികൾക്ക് കരുത്തേകാൻ ഒരു 'സൂപ്പർ ഗ്രോത്ത് പ്രമോട്ടർ': വീട്ടിൽ തന്നെ തയ്യാറാക്കാം

പച്ചക്കറികൾക്ക് കരുത്തേകാൻ ഒരു 'സൂപ്പർ ഗ്രോത്ത് പ്രമോട്ടർ': വീട്ടിൽ തന്നെ തയ്യാറാക്കാം

കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും ചാണകവും ചേർത്തു പുളിപ്പിച്ചുള്ള ലായനി പച്ചക്കറികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച ‘ഗ്രോത്ത് പ്രമോട്ടർ’ ആണ്. ഇത് ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനോടൊപ്പം മണ്ണിലൂടെയുള്ള കീടങ്ങളെയും രോഗങ്ങളെയും തടയാനും സഹായിക്കുന്നു. വേപ്പിൻ പിണ്ണാക്കിലെ ‘അസാഡിരാക്ടിൻ’ എന്ന ഘടകമാണ് മണ്ണിലെ ഉപദ്രവകാരികളായ പുഴുക്കളെയും നിമാവിരകളെയും അകറ്റുന്നത്. കൂടാതെ വേരുകൾക്കുണ്ടാകുന്ന ഫംഗസ് ബാധകളെ തടയാനും ഇത് സഹായിക്കുന്നു. To advertise here, തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ കടലപ്പിണ്ണാക്ക് -ഒരു കി.ഗ്രാം., വേപ്പിൻ പിണ്ണാക്ക് -250 ഗ്രാം (ഇത് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം). പച്ചച്ചാണകം -ഒരു കി. ഗ്രാം (കഴിവതും പുതിയ ചാണകം). വെള്ളം -10 ലിറ്റർ, ശർക്കര അഥവാ വെല്ലം -100 ഗ്രാം. ഒരു വലിയ പാത്രത്തിലെ വെള്ളത്തിലേക്ക് രണ്ടുതരം പിണ്ണാക്കുകളും പൊടിച്ച ശർക്കരയും ചേർക്കുക. ഒരു കോൽ ഉപയോഗിച്ച് നന്നായി ഇളക്കിയോജിപ്പിക്കുക. പാത്രം വായു കടക്കാത്ത രീതിയിൽ തുണിയോ മറ്റോ ഉപയോഗിച്ച് കെട്ടിെവക്കണം. ഇത് നാലുദിവസം വരെ പുളിക്കാൻ അനുവദിക്കണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നന്നായി ഇളക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് ഈ ലായനി വെക്കരുത്. ഉപയോഗ രീതി വീര്യമുള്ള ലായനിയായതിനാൽ നേരിട്ട് ചെടികൾക്ക് നൽകരുത്. ഒരു ലിറ്റർ പുളിപ്പിച്ച ലായനിക്ക് പത്തുലിറ്റർ സാധാരണ വെള്ളം എന്ന തോതിൽ ചേർത്ത് നേർപ്പിച്ച് ചെടിക്ക് ചുറ്റും മണ്ണിൽ ഒഴിച്ചുകൊടുക്കാം. ഇലകളിൽ തളിക്കുന്നതിന് നന്നായി അരിച്ചെടുത്തശേഷം ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ചെടികൾക്ക് പ്രയോഗിക്കാം. ഇലകളിൽ സ്പ്രേ ചെയ്യുന്നത് ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാനാകും. സൂക്ഷിപ്പുകാലം പുളിപ്പിച്ചുകഴിഞ്ഞാൽ അടുത്ത രണ്ടു മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ചെടികൾക്ക് നൽകുന്നതാണ് ഏറ്റവും നല്ലത്. തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചിരിക്കണം. കൂടുതൽ ദിവസം ഇരിക്കുമ്പോൾ അതിൽ അമിതമായി പുളിപ്പുണ്ടാകുകയും പി.എച്ച്. മൂല്യം വ്യത്യാസപ്പെടുകയും ചെയ്യും. ഇത് ചെടിയുടെ വേരുകൾ അഴുകാനും ഇലകൾ കരിഞ്ഞുപോകാനും കാരണമാകും. ഇതിലെ നൈട്രജൻ അമോണിയ രൂപത്തിൽ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെട്ടുപോകാനും സാധ്യതയുണ്ട്. കൂടുതൽ ദിവസം വെക്കുമ്പോൾ അഴുകി അസഹനീയമായ ദുർഗന്ധം വരാൻ തുടങ്ങും. ഇത് ഈച്ചകളെയും മറ്റ് ഉപദ്രവകാരികളായ കീടങ്ങളെയും ആകർഷിക്കും. ഗുണകരമായ ബാക്ടീരിയകൾക്കുപകരം ചെടികൾക്ക് ദോഷകരമായ ബാക്ടീരിയകളും കുമിളുകളും വളരും. ഇത് ചെടികൾക്ക് രോഗങ്ങൾ വരാൻ ഇടയാക്കും. അതിനാൽ ആവശ്യത്തിന് മാത്രമുള്ള ലായനി അപ്പപ്പോൾ തയ്യാറാക്കണം. വിവരങ്ങൾക്ക്: 9446088605 (വാട്‌സാപ്പ്) Content Highlights: Boost your garden yield in with this organic fermented fertilizer recipe. Learn how to mix oil cakes and cow dung for healthy, pest-free plants! Published: 18 Apr 2026, 02:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പച്ചക്കറികൾക്ക് കരുത്തേകാൻ ഒരു 'സൂപ്പർ ഗ്രോത്ത് പ്രമോട്ടർ':… | Boolokam