പഴയങ്ങാടി : പതിറ്റാണ്ടുകളായി മാടായിപ്പാറയിൽ പൂരംകുളിക്കെത്തുന്ന ഭക്തജനങ്ങൾ കാണുന്ന ഒരു കാഴ്ചയുണ്ട്. അത് പൂരച്ചന്തയാണ്. കാർഷികോപകരണങ്ങൾ, പണിയായുധങ്ങൾ, ഗൃഹോപകരണങ്ങൾ, മൺപാത്രങ്ങൾ വെള്ളരി, വിവിധയിനം പച്ചക്കറി ഇലകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വള, പൊട്ട്, ചാന്ത് തുടങ്ങി പലതരം മത്സ്യം വരെ ഇവിടെനിന്ന് കിട്ടും. ഇവിടെ നിന്ന് ലഭിക്കാത്ത സാധനങ്ങളില്ലെന്നുതന്നെ പറയാം. ആയിരക്കണക്കിനു ഭക്തരാണ് പൂരംകുളി ഉത്സവത്തോടനുബന്ധിച്ച് എത്തുകയും പൂരച്ചന്തയിൽ പങ്കാളികളാവുകയും ചെയ്യുന്നത്. To advertise here, പൂരംകുളിക്കെത്തിയാൽ അത്യാവശ്യ സാധനങ്ങൾ പൂരച്ചന്തയിൽനിന്ന് വാങ്ങിപ്പോവുകയെന്നുള്ളത് ഇന്നും ഒരു രീതിയാണ്. കൂട്ടായ്മയുടെ പൂരച്ചന്തയ്‌ക്ക് സാധാരണ ഉത്സവച്ചന്തയേക്കാൾ ഏറെ പ്രത്യേകതകളുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നെത്തുന്ന കച്ചവടക്കാർ, വിവിധ ദേശങ്ങളിൽനിന്നുള്ള ഭക്തർ, ജാതി-മത ചിന്തകൾക്കതീതമായൊരു സ്നേഹബന്ധം എന്നിവ ഇവിടെ കാണാം. മാടായിപ്പാറയിലൊന്നിച്ച് പൂരംകുളി കണ്ട്, പൂരച്ചന്തയിൽ പങ്കെടുത്ത് സാധനങ്ങൾ വിറ്റും വാങ്ങിയും ആളുകൾ മടങ്ങുന്നു. കടുത്ത വേനൽച്ചൂടിനാൽ നിരവധി സംഘടനകൾ പൂരംകുളിക്കെത്തുന്നവർക്ക് വ്യത്യസ്ത ദാഹജലം ഒരുക്കിയിരുന്നത് തടാകക്കരയിലെത്തിയ ഭക്തർക്ക് വലിയ അനുഗ്രഹമായി മാറി. Published: 01 Apr 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പച്ചക്കറിമുതൽ പച്ചമീൻവരെ; മാടായിപ്പാറയിലെ പൂരച്ചന്ത
M
MathrubhumiSource Link
about 1 month ago