വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാൽചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വംനൽകി. To advertise here, ശ്രീലകത്തെ പൂജകൾക്ക് മേൽശാന്തി കുൽദീപ്മിശ്ര നേതൃത്വംനൽകി. വൈകീട്ട് മൂന്നിന് താലപ്പൊലി എഴുന്നള്ളിപ്പ് തുടങ്ങി. പൂതൻ, തിറ തുടങ്ങിയ നാടൻ കലാരൂപങ്ങളും തൂത ഹരി, വിഷ്ണുപ്രസാദ് ഗുരുവായൂർ എന്നിവരുടെ മേളവുമുണ്ടായി. മുല്ലക്കൽപാട്ട്, നാളികേരമേറ്, ചുറ്റുതാലപ്പൊലി, കളത്തിലാട്ടം എന്നീ ചടങ്ങുകളും നടന്നു. കൂറ വലിച്ചതോടെയാണ് കളംപാട്ട് സമാപിച്ചത്. കളംപാട്ട് ചടങ്ങുകൾക്ക് കടന്നമണ്ണ ശ്രീനിവാസനും ഹരീഷ് നാഗലശ്ശേരിയും നേതൃത്വംനൽകി. 34 ദിവസത്തെ കളംപാട്ടിന്റെ സമാപനമാണ് നാട്ടുതാലപ്പൊലിയായി ആഘോഷിച്ചത്. Published: 23 Mar 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പച്ചീരി വിഷ്ണുക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി സമാപിച്ചു
M
MathrubhumiSource Link
about 2 months ago