പഞ്ചവാദ്യപ്പെരുമയുടെ പെൺകരുത്തിൽ കുളങ്കര പ്രതിഷ്ഠാദിനാഘോഷം

പഞ്ചവാദ്യപ്പെരുമയുടെ പെൺകരുത്തിൽ കുളങ്കര പ്രതിഷ്ഠാദിനാഘോഷം

M
MathrubhumiSource Link
എടപ്പാൾ : പഞ്ചവാദ്യത്തിന്റെ ലോകത്തേക്ക് കൊട്ടിക്കയറി ചരിത്രംകുറിച്ച ‘സോപാനം’ സ്കൂളിലെ വനിതകളുടെ ആദ്യവേദിയായി ശുകപുരം കുളങ്കര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തിന്‌ കൊട്ടിക്കലാശം. തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, പി.കെ. ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉഷഃപൂജ, നവകം, പഞ്ചഗവ്യം, കലശം എന്നിവയോടെ തുടങ്ങിയ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി അനുരാഗ് ചന്തേരമടിയന്റെ സോപാനസംഗീതവുമുണ്ടായിരുന്നു. To advertise here, കെ. ഭാസ്കരൻ വട്ടംകുളം, ഡോ. കെ.കെ. ഗോപിനാഥൻ എന്നിവരുടെ സഹകരണത്തോടെ നടന്ന പിറന്നാൾസദ്യയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്നാണ് 10 മുതൽ 70 വരെ വയസ്സുള്ള വനിതകളെ അണിനിരത്തിയ പഞ്ചവാദ്യം അരങ്ങേറിയത്. ഇവരുടെ പരിശീലനത്തിന്‌ നേതൃത്വംനൽകിയ ആലങ്കോട് സന്തോഷ് ആശാനെ ക്ഷേത്രകമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് കെ.എൻ. ഉദയൻ ആദരിച്ചു. തായമ്പക കലാകാരൻ ശുകപുരം രാധാകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്തംഗം എൻ. ചന്ദ്രബോസ്, യു. വിശ്വനാഥൻ, എം. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. പഞ്ചവാദ്യ ടീമിന്‌ കമ്മിറ്റിയുടെ ഉപഹാരംനൽകി. രാത്രി തൃശ്ശൂർ മായാ ബ്രാഹ്മണി അമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ബ്രാഹ്മണിപ്പാട്ട്, ശുകപുരം രാധാകൃഷ്ണൻ, ശുകപുരം രഞ്ജിത്, രജോദ്, പ്രശാന്ത് പള്ളിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പക, 16 താലത്തോടെ എഴുന്നള്ളിപ്പ്, മേളം എന്നിവയുമുണ്ടായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഞ്ചവാദ്യപ്പെരുമയുടെ പെൺകരുത്തിൽ കുളങ്കര പ്രതിഷ്ഠാദിനാഘോഷം… | Boolokam