ഹൃ ദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ആരോഗ്യകരമായ ജീവിതശൈലിക്ക് വലിയ സ്ഥാനമാണുള്ളത്. ഉറക്കം, വ്യായാമം, ഭക്ഷണം എന്നിവ ആരോഗ്യകരമാകുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാനാവും. ആഹാരരീതിയിൽ ഒമ്പത് മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനാവുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നത്. To advertise here, സർക്കുലേഷൻ എന്ന ജേർണലിലൂടെയാണ് ആഹാരരീതി ആരോഗ്യകരമാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ഒമ്പതുവഴികൾ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്താൻ കലോറി ഉപഭോഗവും ശാരീരിക വ്യായാമവും സന്തുലിതമായിരിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം മുഴുധാന്യങ്ങൾ തിരഞ്ഞെടുക്കുക. ബീൻസ്, പയർ വർഗങ്ങൾ, നട്സ്, സീഡ്സ് എന്നിങ്ങനെ ആരോഗ്യകരമായ പ്രോട്ടീനുകൾ ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പുകൾക്ക് പകരം അപൂരിത കൊഴുപ്പുകൾ തിരഞ്ഞെടുക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. പഞ്ചസാരയുടെ അളവ് കുറയ്ക്കുക, പ്രത്യേകിച്ച് പഞ്ചസാര പാനീയങ്ങൾ സോഡിയത്തിന്റെ അളവും അമിതമായ ഉപ്പും കുറയ്ക്കുക. മദ്യപാനം തുടങ്ങാതിരിക്കുക, നേരത്തേ മദ്യപിക്കുന്നവരാണെങ്കിൽ പരിമിതപ്പെടുത്തുക. കടുത്ത ഡയറ്റുകൾക്ക് പകരം എളുപ്പത്തിൽ പാലിക്കാവുന്ന ഒമ്പതു മാർഗങ്ങളാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നത്. ആരോഗ്യകരമായ ഡയറ്റിങ് രീതി സുസ്ഥിരമായി തുടരാൻ ചില ആഹാരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മൊത്തത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. മേൽപ്പറഞ്ഞ രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, ഉയർന്ന പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറച്ച് ഹൃദയാരോഗ്യം കാക്കാനാവുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നത്. ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്? ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്. Content Highlights: Balanced calorie intake and physical activity for weight management, Emphasis on whole grains, fruits, vegetables, and legumes, Replacing saturated fats with healthy unsaturated fats, Reducing processed foods, added sugars, and sodium intake, Limiting alcohol consumption for long-term cardiovascular benefits Published: 01 Apr 2026, 03:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പഞ്ചസാരയും ഉപ്പും കുറയ്ക്കാം; ആഹാരരീതിയിൽ ഒമ്പതുമാറ്റങ്ങൾ വരുത്തി ഹൃദയാരോഗ്യം കാക്കാം
M
MathrubhumiSource Link
about 1 month ago