ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. അഞ്ച് വിക്കറ്റിനാണ് ലഖ്നൗവിന്റെ ജയം. ഹൈദരാബാദ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ മറികടന്നു. അർധസെഞ്ചുറിയുമായി നായകൻ ഋഷഭ് പന്താണ് ടീമിനെ ജയത്തിലെത്തിച്ചത്. 50 പന്തിൽ നിന്ന് 68 റൺസുമായി പന്ത് പുറത്താവാതെ നിന്നു. To advertise here, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം മികച്ചതായിരുന്നു. എയ്ഡൻ മാർക്രമും മിച്ചൽ മാർഷും ടീമിനെ നാലോവറിൽ 33 റൺസിലെത്തിച്ചു. പിന്നാലെ 14 റൺസെടുത്ത് മാർഷ് മടങ്ങി. രണ്ടാം വിക്കറ്റിൽ നായകൻ ഋഷഭ് പന്തും മാർക്രമും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ആറോവറിൽ അമ്പത് കടന്ന ടീം ഒൻപതോവറിൽ 76 റൺസിലെത്തി. സ്‌കോർ 77 ൽ നിൽക്കേ മാർക്രം കൂടാരം കയറി. 27 പന്തിൽ നിന്ന് 45 റൺസാണ് താരത്തിന്റെ സമ്പാദ്യം. പതിയെ തുടങ്ങിയ പന്ത് ക്രീസിൽ നിലയുറപ്പിച്ചതാണ് ലഖ്‌നൗവിന് രക്ഷയായത്. വിക്കറ്റുകൾ വീഴുമ്പോളും മറുവശത്ത് പന്ത് പിടിച്ചുനിന്നു. 14 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലായിരുന്നു ലഖ്‌നൗ. നിക്കൊളാസ് പുരാൻ ഒരു റണ്ണും ആയുഷ് ബദോനി 12 റൺസുമെടുത്തും മടങ്ങി. 15 ഓവറിൽ ടീം 114 ലെത്തി. 32 പന്തിൽ നിന്ന് 34 റൺസായിരുന്നു ആ ഘട്ടത്തിൽ പന്തിന്റെ സമ്പാദ്യം. എന്നാൽ, പിന്നീട് പന്ത് ട്രാക്ക് മാറ്റി. അടിച്ചുകളിച്ച പന്ത് സ്‌കോറുയർത്തി. അതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. 18-ാം ഓവറിൽ പന്ത് അർധസെഞ്ചുറിയും തികച്ചു. അവസാന രണ്ടോവറിൽ 13 റൺസായിരുന്നു ലഖ്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഹർഷൽ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ നാല് റൺസ് മാത്രമാണ് ലഖ്‌നൗവിന് നേടാനായത്. അതോടെ മത്സരം കടുത്തു. അവസാന ഓവറിൽ വേണ്ടത് 9 റൺസായി മാറി. ജയദേവ് ഉദ്‌നക്കട്ട് എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തും ഫോറടിച്ച് പന്ത് സ്‌കോർ തുല്യമാക്കി. പിന്നീടുള്ള രണ്ട് പന്തുകളും താരത്തിന് റണ്ണെടുക്കാനായില്ല. അതോടെ അവസാന രണ്ട് പന്തിൽ ലക്ഷ്യം ഒരു റണ്ണായി മാറി. അഞ്ചാം പന്തിൽ ഫോറടിച്ച് പന്ത് ടീമിനെ ജയത്തിലെത്തിച്ചു. പന്ത് 50 പന്തിൽ നിന്ന് 68 റൺസെടുത്ത് പുറത്താവാതെ നിന്നു. നേരത്തേ നിശ്ചിത 20 ഓവറിൽ ഹൈദരാബാദ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണെടുത്തത്. ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റിയ മുഹമ്മദ് ഷമി ഗംഭീര തുടക്കമാണ് ലഖ്‌നൗവിന് സമ്മാനിച്ചത്. അഭിഷേക് ശർമ ഡക്കായി മടങ്ങിയപ്പോൾ ട്രാവിസ് ഹെഡ് ഏഴ് റൺസെടുത്തും പുറത്തായി. 2.1 ഓവറിൽ ഹൈദരാബാദ് 8-1 എന്ന നിലയിലേക്ക് വീണു. പിന്നാലെ ഇഷാൻ കിഷനും കൂടാരം കയറിയതോടെ സൺറൈസേഴ്‌സ് പ്രതിരോധത്തിലായി. പവർപ്ലേയിൽ വെറും 22 റൺസ് മാത്രമാണ് ടീമിന് കണ്ടെത്താനായത്. എട്ടാം ഓവറിൽ ലിയാം ലിവിങ്‌സ്‌റ്റോൺ 14 റൺസെടുത്ത് മടങ്ങി. അതോടെ എസ്ആർഎച്ച് 26-4 എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ ഹെൻറി ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും കൂട്ടുകെട്ടോടെ നിലയുറപ്പിച്ചതോടെയാണ് സ്‌കോർ മുന്നോട്ടുകുതിച്ചത്. പത്തോവർ അവസാനിക്കുമ്പോൾ 35-4 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാൽ, പിന്നീട് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും തകർത്തടിക്കാൻ തുടങ്ങി. 11-ാം ഓവറിൽ 16 റൺസും 12-ാം ഓവറിൽ 14 റൺസുമാണ് ഹൈദരാബാദ് അടിച്ചെടുത്തത്. 15-ാം ഓവറിൽ ദിഗ്വേഷ് സിങ് റാത്തിയെ നിതീഷ് മൂന്ന് തവണ അതിർത്തികടത്തി. ആ ഓവറിൽ പിറന്നതാകട്ടെ 22 റൺസ്. 16-ാം ഓവറിൽ ക്ലാസനും 17-ാം ഓവറിൽ നിതീഷ് കുമാറും അർധസെഞ്ചുറി തികച്ചു. 17 ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിലായിരുന്നു എസ്ആർഎച്ച്. പിന്നാലെ നിതീഷും ക്ലാസനും മടങ്ങി. നിതീഷ് 33 പന്തിൽ നിന്ന് 56 റൺസെടുത്തപ്പോൾ ക്ലാസൻ 41 പന്തിൽ നിന്ന് 62 റൺസുമെടുത്തു. അഞ്ചാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. വിക്കറ്റുകൾ വീഴ്ത്തി ലഖ്‌നൗ പിടിമുറുക്കിയതോടെ ഹൈദരാബാദ് ഇന്നിങ്‌സ് 156-9 ന് അവസാനിച്ചു. ലഖ്‌നൗവിനുവേണ്ടി നാലോവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ഷമി തിളങ്ങി. Content Highlights: Heinrich Klaasen and Nitish Kumar Reddy both scored fifties to stabilize the innings., Mohammed Shami delivered an economical spell for LSG with 2 wickets for 9 runs., The match is a critical fixture in the 2026 IPL season. Published: 05 Apr 2026, 08:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പട നയിച്ച് പന്ത് ! അവസാന ഓവറിൽ മൂന്ന് ഫോർ, ഹൈദരാബാദിനെ കീഴടക്കി ലഖ്നൗ
M
MathrubhumiSource Link
about 1 month ago