പറവൂർ : യു.ഡി.എഫിന് സംസ്ഥാനത്ത് നൂറിനുമേൽ വിജയം നേടിക്കൊടുത്ത പടനായകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറവൂരിൽ ആറാംവട്ടവും തകർപ്പൻ വിജയം. 2021-ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിൽ ഇക്കുറി ചെറിയൊരു കുറവോടെ 20,600-ന്റെ ഭൂരിപക്ഷത്തിൽ എത്തിക്കാനായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പറവൂർ നഗരസഭയിലും ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ, പുത്തൻവേലിക്കര, ഏഴിക്കര പഞ്ചായത്തുകളിലും യു.ഡി.എഫിനെ ഭരണത്തിലേറ്റിയ സതീശന് കൂടുതൽ ശക്തി പകരുന്നതായിരുന്നു ഇത്തവണത്തെ വിജയവും. വടക്കേക്കര പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണം നിലനിർത്താനായത്. നിയമസഭയിലെ വോട്ടെണ്ണിയപ്പോൾ വടക്കേക്കരയിൽ 225 വോട്ടിന് പിന്നിൽ പോയെങ്കിലും ബാക്കി എല്ലായിടത്തും സതീശന് മൈൽക്കൈ നേടാനായി. പറവൂർ നഗരസഭയിൽ 3,108 വോട്ടിന്റെയും വരാപ്പുഴയിൽ 5,412, കോട്ടുവള്ളിയിൽ 3,930, ചേന്ദമംഗലത്ത് 2,925, പുത്തൻവേലിക്കരയിൽ 1,529, ഏഴിക്കരയിൽ 1,794, ചിറ്റാറ്റുകരയിൽ 1,429 വോട്ടുകളുടെയും ലീഡുണ്ട്. പോൾ ചെയ്ത വോട്ടിന്റെ പകുതി ശതമാനത്തോളം നേടിയാണ് മിന്നും വിജയം. 49.29 ശതമാനമാണ് സതീശന്റെ വോട്ടിങ് ശതമാനം. To advertise here, Published: 05 May 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
