ഓതറ : പടയണി കലാകാരൻ ഓതറ വാമദേവൻ അനുസ്മരണം കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ അധ്യക്ഷതവഹിച്ചു. To advertise here, സംസ്‌കൃതി രക്ഷാധികാരി കെ.എൻ. ഗോപാലകൃഷ്ണൻ, അഖിലകേരള വിശ്വകർമ മഹാസഭ സംസ്ഥാന സെക്രട്ടറി ശശികുമാർ, കേരള ഫോക് ലോർ അക്കാദമി ഫൗണ്ടർ ഡയറക്ടർ സജികുമാർ ഓതറ, പുതുക്കുളങ്ങര ദേവസ്വം സെക്രട്ടറി മധുസൂദന ശർമ, പഴയകാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം സെക്രട്ടറി രാഹുൽ രാജ്, സംസ്‌കൃതി വൈസ് പ്രസിഡന്റ് രമേശ് കല്ലൂപ്പാറ, ദേവീവിലാസം കലാലയം പ്രസിഡന്റ് വേണുഗോപാലപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഓതറ ശ്രീഭദ്ര പടയണിസംഘം സെക്രട്ടറി രാധാകൃഷ്ണൻനായർ, ശ്രീദുർഗ പടയണി കളരി സെക്രട്ടറി രാജേഷ് പണിക്കർ, പടയണികോലം എഴുത്ത് കലാകാരൻ സത്യൻ ഓതറ തുടങ്ങിയവർ പങ്കെടുത്തു. Published: 07 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
