പടയണി രാവ് സംഘടിപ്പിച്ചു

പടയണി രാവ് സംഘടിപ്പിച്ചു

M
MathrubhumiSource Link
മസ്കറ്റ്: കടമ്മനിട്ട കവിതകളുടെ വീര്യവും നാടൻ കലകളുടെ തനിമയും കോർത്തിണക്കി ഹംബാറിൽ സംഘടിപ്പിച്ച 'പടയണി രാവ്' വൻ വിജയമായി. നാടിന്റെ സാംസ്കാരിക വേരുകളെ പ്രവാസ മണ്ണിൽ പുനർനിർമ്മിച്ച ഈ സായാഹ്നം ജനപങ്കാളിത്തം കൊണ്ടും കലാപരമായ മികവു കൊണ്ടും ശ്രദ്ധേയമായി. സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് കെ.ആർ.പി. വള്ളികുന്നം അധ്യക്ഷത വഹിച്ചു. സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫോറം സെക്രട്ടറി സി.കെ. സുനിൽകുമാർ സ്വാഗതം ആശംസിച്ചു. സോഹാർ ലിറ്റററി ഫോറം ട്രഷറർ ജിമ്മി സാമുവൽ നന്ദി രേഖപ്പെടുത്തി. To advertise here, സാമൂഹ്യ പ്രവർത്തകൻ കെ.വി. രാജേഷ്, മുരളികൃഷ്ണൻ (മലയാളം മിഷൻ സോഹാർ കോഡിനേറ്റർ), സജീഷ് ജി. ശങ്കർ (മലയാളം മിഷൻ ഒമാൻ പ്രവർത്തക സമിതി അംഗം), വാസുദേവൻ നായർ (ബാത്തിന സൗഹൃദവേദി), വാസുദേവൻ പിട്ടൻ (മലയാളി സംഘം സെക്രട്ടറി), നിത്യ (നവചേതന പ്രതിനിധി), സജീഷ് (വേൾഡ് മലയാളി ഫെഡറേഷൻ സോഹാർ യൂണിറ്റ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കവിയുടെ കവിതകളും ചിന്തകളും ഓർത്തെടുത്തു കൊണ്ടുള്ള വിലയിരുത്തൽ ആയിരുന്നു അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ മുന്നോട്ട് വെച്ചത്. കടമ്മനിട്ടയുടെ വിഖ്യാത കവിതകളായ 'കുറത്തി', 'കാട്ടാളൻ' എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങൾ കാണികളെ ആവേശത്തിലാഴ്ത്തി. കവിതയിലെ രൗദ്ര-ശാന്ത ഭാവങ്ങൾ പടയണി താളത്തിന്റെ അകമ്പടിയോടെ വേദിയിൽ അരങ്ങേറി. രമ്യ, ദ്വിപുൻ. സജീഷ് എന്നിവർ അവതരിപ്പിച്ച ചാക്കലയുടെ ദൃശ്യാവിഷ്കാരം പരിപാടിക്ക് ഹാസ്യാനുഭവം പകർന്നു. അഭിജിത്ത്, ഗീതാ കണ്ണൻ എന്നിവരും സംഘാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ചാക്കല കവിതയുടെ വേറിട്ട സംഗീത പരിപാടി സദസ്സിന് പുതിയൊരു അനുഭവമായി മാറി. Published: 06 Apr 2026, 10:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പടയണി രാവ് സംഘടിപ്പിച്ചു — Mathrubhumi | Boolokam | Boolokam