പടയണിവെട്ടം ക്ഷേത്രോത്സവത്തിനു കൊടിയേറി

പടയണിവെട്ടം ക്ഷേത്രോത്സവത്തിനു കൊടിയേറി

M
MathrubhumiSource Link
വള്ളികുന്നം : പടയണിവെട്ടം ദേവീക്ഷേത്രത്തിൽ പത്തുനാൾ നീളുന്ന ഉത്സവത്തിന് ഞായറാഴ്ച വൈകുന്നേരം കൊടിയേറി. തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്. To advertise here, മേൽശാന്തി ജയദേവൻ ഭട്ടതിരി, സഹശാന്തി ഉണ്ണിക്കൃഷ്ണൻ പോറ്റി, ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി. ശിവൻകുട്ടിനായർ, സെക്രട്ടറി എസ്. ഗോപകുമാർ, ഭാരവാഹികളായ കെ.ആർ. ഭാസ്കരൻപിള്ള, കെ. തുളസീധരൻപിള്ള, കെ.സി. മോഹനൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ, കരനാഥന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊടിയേറ്റ് ദർശിക്കാൻ ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. കൊടിയേറ്റിനുശേഷം ഭക്തർ കൊടിക്കീഴിൽ നിറപറ സമർപ്പിച്ചു. തുടർന്ന്, തോറ്റംപാട്ട്, ഗാനമേള, പടയണി എന്നിവ നടന്നു. ക്ഷേത്രത്തിൽ ഇന്ന് തിങ്കളാഴ്ച ഒന്നാം കരയുടെ നേതൃത്വത്തിൽ രണ്ടാം ഉത്സവം നടക്കും. രാവിലെ 5.45-നു അഷ്ടദ്രവ്യമഹാഗണപതിഹവനം, എട്ടിനും വൈകുന്നേരം അഞ്ചിനും തോറ്റംപാട്ട്, രാവിലെ 8.30-നു പഞ്ചഗവ്യകലശപൂജ, നവകലശപൂജ, വൈകുന്നേരം 6.30-നു മ്യൂസിക്കൽ ഫ്യൂഷൻ, 6.45-നു ഇലവിൻമൂട് ജങ്ഷനിൽനിന്ന് ചിറക്കടവ്, കുതിരമൂട്, കൊല്ലന്റയ്യത്തുമുക്ക് വഴി ക്ഷേത്രത്തിലേക്ക് താലപ്പൊലിഘോഷയാത്ര, രാത്രി എട്ടിനു കരോക്കെ ഗാനമേള.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പടയണിവെട്ടം ക്ഷേത്രോത്സവത്തിനു കൊടിയേറി — Mathrubhumi | Boo… | Boolokam