വള്ളികുന്നം : പടയണിവെട്ടത്ത് ചാരായം വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 175 ലിറ്റർ കോട പിടിച്ചു. ഓട്ടുകമ്പനിക്കു സമീപം കൊട്ടയ്ക്കാട്ട് കുളത്തിനു തെക്കുഭാഗത്തുനിന്നാണ് കോട കണ്ടെടുത്തത്. പ്രതികളെ പിടികൂടാനായില്ല. കോട അഞ്ചു കന്നാസുകളിലാക്കി കുളത്തിനു സമീപത്തെ കാട്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു. വാറ്റുകേന്ദ്രം പ്രവർത്തിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് പരിശോധന നടത്തിയത്. To advertise here, കണ്ടെടുത്ത കോട നശിപ്പിച്ചുകളഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ, അനു, അരുൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികൾക്കായി എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രമാണിച്ച് വൻതോതിൽ വ്യാജമദ്യം ഉത്പാദിപ്പിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര സർക്കിൾ ഓഫീസിലെ ഷാഡോ ടീമിന്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. Published: 25 Mar 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പടയണിവെട്ടത്ത് ചാരായംവാറ്റുകേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്;175 ലിറ്റർ കോട പിടിച്ചു
M
MathrubhumiSource Link
about 2 months ago