പടിയിറങ്ങുമ്പോഴും ഇരിക്കുമ്പോഴും ആയാസപ്പെട്ട് ട്രംപ്, പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക

പടിയിറങ്ങുമ്പോഴും ഇരിക്കുമ്പോഴും ആയാസപ്പെട്ട് ട്രംപ്, പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക

M
MathrubhumiSource Link
വാഷിങ്ടൺ: യുഎസ് വ്യോമസേനാ വിമാനത്തിൽ നിന്ന് പടികളിറങ്ങിവരുന്ന വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ചകൾ വീണ്ടും സജീവമായി. വീർത്ത കണങ്കാലുകൾ, ചർമ്മത്തിൻ്റെ നിറത്തിലെ മാറ്റങ്ങൾ തുടങ്ങിയവ നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. To advertise here, മാർച്ച് 21ന് ഫ്ലോറിഡയിലെത്തിയ ട്രംപിൻ്റെ വീഡിയോ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ചിലർ  പടികൾ ഇറങ്ങുന്നതിലെ ബുദ്ധിമുട്ട് ശ്രദ്ധിച്ചപ്പോൾ, മറ്റു ചിലർ കമന്റുകളെ അതിശയോക്തിയായി തള്ളിക്കളഞ്ഞു.  വീഡിയോ ക്ലിപ്പിൽ, ട്രംപ് റെയിലിങ് പിടിച്ച് വിമാനത്തിൻ്റെ പടികൾ പതുക്കെ ശ്രദ്ധയോടെ ഇറങ്ങുന്നതായി കാണാം. താഴയെത്തുന്നതിനു മുമ്പ് ട്രംപ് കുറച്ചുനേരം നിൽക്കുന്നുണ്ട്. ഇതാണ് വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടത്. "ട്രംപ് വളരെ പ്രായമുള്ളയാളും ക്ഷീണിതനുമായാണ് കാണപ്പെടുന്നത്. അദ്ദേഹത്തിന് എയർഫോഴ്‌സ് വണ്ണിൻ്റെ പടികൾ ഇറങ്ങാൻ പോലും ബുദ്ധിമുട്ടാണ്!" വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. ഇത്തരം ചലനങ്ങൾ സാധാരണയായിരിക്കാമെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചെങ്കിലും വിമർശകർ അടങ്ങിയിരിക്കുന്നില്ല. ട്രംപിൻ്റെ ചലനങ്ങൾ ആദ്യമായിട്ടല്ല ഇത്രയേറെ നിരീക്ഷിക്കപ്പെടുന്നത്. പൊതുവേദികളിലെ ദൃശ്യങ്ങൾ പലപ്പോഴും പ്രചരിക്കുകയും ചർച്ചകൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. എന്നാൽ, ട്രംപ് ഈ അവകാശവാദങ്ങളെ തള്ളിക്കളയുകയും മുൻ വൈറ്റ് ഹൗസ് ഡോക്ടർ റോണി ജാക്സൺ നടത്തിയ മെഡിക്കൽ വിലയിരുത്തലുകളെക്കുറിച്ച് പലപ്പോഴും പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം മുമ്പുള്ള ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ട്രംപ് ഇരിക്കുന്നതിനുമുമ്പ് സ്വയം താങ്ങി നിൽക്കുന്നതായി കാണപ്പെട്ടതും ചർച്ചകൾക്ക് കാരണമായി. ആ ദൃശ്യങ്ങളിൽ, ട്രംപ് ഒരു മേശയിൽ രണ്ട് കൈകളും വെച്ച് കാലുകൾ മടക്കി കസേരയിലേക്ക് താഴ്ന്നിയിരിക്കുന്നു, മുട്ടുകൾ വളയ്ക്കുമ്പോൾ മുഖം ചെറുതായി മുറുകുന്നുമുണ്ട്. ഇതും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. "ട്രംപിന് പ്രായമാകുന്നു, അയാളുടെ തലച്ചോറ് മറഞ്ഞുപോയിരിക്കുന്നു," ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ കൂട്ടിച്ചേർത്തു, "അദ്ദേഹത്തിൻ്റെ മോശം തീരുമാനങ്ങളുടെ ഭാരം അദ്ദേഹത്തെ തളർത്തുന്നു." അതേസമയം ട്രംപിൻ്റെ ആരോഗ്യത്തെ കുറിച്ചോ ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന ഔദ്യോഗിക അറിയിപ്പുകളോ ഇതുവരെ വന്നിട്ടില്ല. Content Highlights: Viral footage shows Donald Trump descending aircraft stairs with caution., Public debate intensified regarding Trump's physical mobility and age., Previous observations of health markers like skin tone and gait are being revisited., No official reports from the Trump campaign confirming health issues., Supporters and critics clash over the interpretation of the viral video. Published: 22 Mar 2026, 06:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പടിയിറങ്ങുമ്പോഴും ഇരിക്കുമ്പോഴും ആയാസപ്പെട്ട് ട്രംപ്, പ്രസി… | Boolokam