പടേനിയെ നെഞ്ചേറ്റിയ സുധീറിന് ഫോക്‌ലോർ അക്കാദമിയുടെ ആദരവ്

പടേനിയെ നെഞ്ചേറ്റിയ സുധീറിന് ഫോക്‌ലോർ അക്കാദമിയുടെ ആദരവ്

M
MathrubhumiSource Link
കോഴഞ്ചേരി :ആറന്മുള നാൽക്കാലിക്കൽ ചൈത്ര നന്ദനത്തിൽ സുധീർ നരേന്ദ്രനെന്ന 53-കാരന് പടേനി മൂന്നര പതിറ്റാണ്ടായി ഹൃദയതാളമാണ്. ഒടുവിൽ ആ ആത്മസമർപ്പണത്തിനുള്ള അംഗീകാരമായി കേരള ഫോക്ക്‌ലോർ അക്കാദമിയുടെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. To advertise here, 1991-ൽ 18-ാം വയസ്സിലാണ് സുധീർ പടേനി രംഗത്തേക്ക് ചുവട് വെച്ചത്. കിടങ്ങന്നൂർ പള്ളിമുക്കത്ത് ദേവീക്ഷേത്രത്തിലെ ശ്രീദേവി പടേനി സംഘത്തിലാണ് തുടക്കം കുറിച്ചത്. ഇതുവരെ പള്ളിമുക്കത്ത് കാവിൽ പതിറ്റാണ്ടുകളായി ആചരിച്ചുവരുന്ന എല്ലാ കോലങ്ങളും വർഷങ്ങളായി ക്ഷേത്ര കളത്തിലും ബെംഗളൂരു തുടങ്ങി 14 സ്ഥലങ്ങളിലും അവതരിപ്പിക്കാൻ സാധിച്ചു. 2012 മുതൽ സുധീറിന്റെ ശിക്ഷണത്തിൽ നൂറോളം കുട്ടികൾ പടേനി അരങ്ങേറ്റം നടത്തി. 2013-ൽ പള്ളിമുക്കത്ത് പടേനി പാട്ടുകൾ എന്ന പേരിൽ പാട്ടുകളുടെ സമാഹാരം പുസ്തക രൂപത്തിൽ സുധീർ പ്രകാശനം ചെയ്തു. 1998-ൽ ക്രിസ്ത്യൻ പെൺകുട്ടിക്ക് ബിരുദാനന്തര വിഷയത്തിൽ പടേനി അനുഷ്ഠാനവും അവതരണവും എന്ന പ്രബന്ധരചനയ്ക്ക് നേതൃത്വം വഹിച്ചു. ഇൻഡൊനീഷ്യയിലെ ബാലി മലയാളി കൂട്ടായ്മ, ബെംഗളൂരു മലയാളി അസോസിയേഷൻ തുടങ്ങി നാട്ടിലും മറുനാടുകളിലുമായി 20-ലധികം വേദിയിൽ പടേനിയും മധ്യ കേരളത്തിലെ കാവ് സംസ്‌കാരവും തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണവും നടത്തിയിട്ടുണ്ട്. 2018-ൽ വെൺപാലയിലും 2023-ൽ പള്ളിമുക്കത്തും കേരള ഫോക്ക്‌ലോർ അക്കാദമി സംഘടിപ്പിച്ച പടേനി കളരിയിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുധീർ. 2023-ലെ കാപ്പൊലി-23 എന്ന പരിപാടിയുടെ ജനറൽ കൺവീനറുമായിരുന്ന സുധീറിനെ പടേനി ആശാൻ എന്ന നിലയിൽ ഫോക്ക്‌ലോർ അക്കാദമി അന്ന് ആദരിച്ചിരുന്നു. പടേനി എന്ന കലയ്ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും സുധീർ മുൻപന്തിയിൽ ഉണ്ട്. ഏകദേശം 50 തവണ രക്തദാനം പൂർത്തിയാക്കിയതിന് ശേഷമാണ് സന്നദ്ധ രക്തദാനം കൃത്യമായ ഇടവേളകളിൽ ചെയ്തുതുടങ്ങിയത്. മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിലായിരുന്നു അറുപതാമത്തെ രക്തദാനം. അന്നുമുതൽ ഓരോ വർഷവും ഓരോ പ്രധാന ദിവസങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് രക്തദാനം നടത്തുന്നത്. 100 കടക്കുക എന്നതാണ് ലക്ഷ്യം. Published: 15 Mar 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പടേനിയെ നെഞ്ചേറ്റിയ സുധീറിന് ഫോക്‌ലോർ അക്കാദമിയുടെ ആദരവ് —… | Boolokam