പട്ടാഭിഷേകത്തിലെ ബലരാമൻ, കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ; നടൻ ഇ.എ. രാജേന്ദ്രന് വിട

പട്ടാഭിഷേകത്തിലെ ബലരാമൻ, കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ; നടൻ ഇ.എ. രാജേന്ദ്രന് വിട

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 26 March 2026, 07:51 AM IST വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നടൻ ഇ.എ. രാജേന്ദ്രൻ | ഫോട്ടോ: സി.ആർ. ​ഗിരീഷ് കുമാർ\ മാതൃഭൂമി ക്യാ രക്റ്റർ റോളുകളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയ നടനായിരുന്നു ഇ.എ. രാജേന്ദ്രൻ . നാടകം, സിനിമ എന്നിവയ്ക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഏറെ നാളായി ചികിത്സയിൽ കഴിയവേയാണ് രാജേന്ദ്രൻ വിടപറഞ്ഞത്. To advertise here, വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രൻ സിനിമയിലെത്തിയത്. കാവടിയാട്ടം എന്ന ചിത്രത്തിൽ പ്രധാനവില്ലനായി. ഇടക്കാലത്ത് അദ്ദേഹം സിനിമയിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി. ഈ ചിത്രത്തിലെ ഉണ്ണിത്തമ്പുരാൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പട്ടാഭിഷേകത്തിലെ ബലരാമൻ എന്ന വില്ലൻ വേഷവും കയ്യടി നേടി. നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, പ്രണയവർണങ്ങൾ, സ്നേഹം, ദയ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു രാജേന്ദ്രന്റെ ജനനം. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം പൂർത്തിയാക്കിയത്. പിന്നീട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. പുണെയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ്. ഒ. മാധവന്റെയും വിജയകുമാരിയുടേയും മകളും നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്നതും തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. ഒ. മാധവൻ സ്ഥാപിച്ച നാടക സമിതിയായ കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട് ഏറെ നാളായി പ്രവർത്തിക്കുന്നുണ്ട് അദ്ദേഹം. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രൻ ഒരു റഷ്യൻ നോവൽ നാടകമാക്കി.1987-ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ നാടകത്തിനായിരുന്നു. പിന്നീട് രാജേന്ദ്രൻ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരൻ. രാജേന്ദ്രന്റെ മകനായ ദിവ്യദർശനും നടനാണ്. Content Highlights: Noted Malayalam actor and theatre director E.A. Rajendran, known for his iconic roles in films like Kaliyattam and Pattabhishekam and his leadership at Kalidasa Kalakendram, has passed away in Kollam after a long illness. Published: 26 Mar 2026, 07:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പട്ടാഭിഷേകത്തിലെ ബലരാമൻ, കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ; നട… | Boolokam