പഠനം പൂർത്തിയാക്കിയവർക്ക് പുസ്തകം സമ്മാനിച്ച് വെള്ളാളസമാജം സ്കൂൾ

പഠനം പൂർത്തിയാക്കിയവർക്ക് പുസ്തകം സമ്മാനിച്ച് വെള്ളാളസമാജം സ്കൂൾ

M
MathrubhumiSource Link
ചിറക്കടവ് : എൽ.കെ.ജി.മുതൽ ഏഴാംക്ലാസുവരെ പഠിച്ച് മറ്റു സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് പുസ്തകം സമ്മാനിച്ച് വെള്ളാളസമാജം സ്കൂൾ. 30 കുട്ടികൾക്ക് സമ്മാനമായി വ്യക്തിത്വവികാസത്തിനും പഠനം മികച്ചതാക്കുന്നതിനും ഉപകരിക്കുന്ന പുസ്തകങ്ങളാണ് നൽകിയത്. സ്കൂളുകളിലും കോളേജുകളിലും ഗസ്റ്റ് ഫാക്കൽറ്റിയായ സജി എം. നരിക്കുഴി എഴുതിയ ‘വിത്ത്’ എന്ന പുസ്തകമാണ് വിതരണംചെയ്തത്. ഈ പുസ്തകത്തിന്റെ 100 കോപ്പി വിവിധ സ്കൂളുകൾക്കും ലൈബ്രറികൾക്കും വെള്ളാളസമാജം സ്കൂൾ സമ്മാനിച്ചു. സ്കൂൾ മാനേജർ ടി.പി. രവീന്ദ്രൻപിള്ള പുസ്തകം വിതരണംചെയ്തു. പ്രഥമാധ്യാപിക പി.എൻ. സിജു അധ്യക്ഷതവഹിച്ചു. ഭരതൻ കരുണാകരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.എൻ. രാജരത്നം, ബി. ശ്രീരാജ്, വി.എൻ. ഹരികൃഷ്ണൻ, എസ്. ശ്രീകല, എസ്. ബിന്ദുമോൾ, ഗായത്രി ഗോപൻ, ചിന്നു രവീന്ദ്രൻ, അനന്തു ഹരികുമാർ എന്നിവർ പ്രസംഗിച്ചു. To advertise here, Published: 24 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഠനം പൂർത്തിയാക്കിയവർക്ക് പുസ്തകം സമ്മാനിച്ച് വെള്ളാളസമാജം… | Boolokam