കോട്ടയം : റോഡിൽ കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായി നാല് കുട്ടികൾ. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെ.ജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, അവധിക്ക് ഇവരുടെ വീട്ടിലെത്തിയ സഹോദരിയുടെ മക്കളായ ആരാധിയ മിജേഷ്, കാശി സുരേഷ് എന്നിവർക്കാണ് ഏകദേശം 8500 രൂപയടങ്ങിയ അടങ്ങിയ പഴ്സ് റോഡരികിൽ കിടന്നുകിട്ടിയത്. To advertise here, കഴിഞ്ഞദിവസം വൈകീട്ട് സാധനം വാങ്ങാൻ ഇവർ നാലുപേരും കടയിലേക്ക് പോകുന്ന വഴിയാണ് റോഡരുകിൽകിടന്ന് പണമടങ്ങിയ പഴ്സ് കിട്ടുന്നത്. ഉടൻതന്നെ ഇവരിത് വീട്ടുകാരെ ഏൽപ്പിച്ചു. കുട്ടികൾ വീട്ടുകാരുടെ സാന്നിധ്യത്തിൽ പഴ്സ് പരിശോധിച്ചു. ഉടമയെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകളൊന്നും അതിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാരെയുംകൂട്ടി കുട്ടികൾ ചിങ്ങവനം പോലീസ് സ്റ്റേഷനിലെത്തി. വിവരങ്ങൾ അറിയിച്ചു.പണം അടങ്ങിയ പഴ്സ് നഷ്ടപ്പെട്ട പരാതിയുമായി ഒരാൾ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ആ പരാതി ശ്രദ്ധയിൽപ്പെട്ട പോലീസ്, ഉടൻതന്നെ അയാളുമായി ബന്ധപ്പെട്ടു. കോട്ടയം പാക്കിൽ സ്വദേശിയായ ഷികിൽ ഷിജുവിന്റെ പഴ്സ് ആണ് നഷ്ടമായത്. ഇദ്ദേഹം ഉടൻ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ വിദ്യാർഥികൾ പണമടങ്ങിയ പഴ്സ് ഷികിലിന് കൈമാറി. Published: 23 Apr 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി നാല് കുരുന്നുകൾ
M
MathrubhumiSource Link
17 days ago