പണമൊന്നും നൽകില്ല, യുറേനിയം USലെത്തിക്കുമെന്ന് ട്രംപ്, ഒരിടത്തും കൊണ്ടു പോകില്ലെന്ന് ഇറാന്റെ മറുപടി

പണമൊന്നും നൽകില്ല, യുറേനിയം USലെത്തിക്കുമെന്ന് ട്രംപ്, ഒരിടത്തും കൊണ്ടു പോകില്ലെന്ന് ഇറാന്റെ മറുപടി

ടെഹ്റാൻ: ഇറാനിലെ യുറേനിയം വീണ്ടെടുത്ത് യുഎസിലെത്തിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി ഇറാൻ വിദേശകാര്യമന്ത്രാലയം. ഇറാൻ സമ്പൂഷ്ടീകരിച്ച യുറേനിയം മറ്റൊരിടത്തേക്കും മാറ്റാൻ പോകുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് എസ്മായേൽ ബഖായ് സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു. To advertise here, ആണവായുധ നിർമ്മാണം നടത്തില്ലെന്ന് ഇറാന്റെ പക്കൽ നിന്ന് ഉറപ്പ് ലഭിച്ചാൽ സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യും എന്നതടക്കം ചർച്ചയായിരുന്നു. ഇതിനിടെയാണ്, ഇറാനിലെ യുറേനിയം വീണ്ടെടുത്ത് യുഎസിലെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ആണവ പദ്ധതി നിർത്തിവെക്കാൻ ഇറാന് സമ്മതമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കൂടി അറിയിച്ചിരുന്നു. യാതൊരുവിധത്തിലുള്ള പണമോ മറ്റുപ്രതിഫലമോ നൽകാതെ യുറേനിയം അമേരിക്കയിൽ എത്തിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ആണവ കേന്ദ്രങ്ങൾക്കടിയിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയും ഇറാനും യുഎസും ചേർന്ന് വീണ്ടെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് എസ്മായേൽ ബഖായ് രംഗത്തെത്തിയത്. അതേസമയം ലെബനനിലെ വെടിനിർത്തലിനു പിന്നാലെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രകൾക്ക് ഇറാൻ തുറന്നു കൊടുത്തിരുന്നു. പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകൾക്കും തുടർ നീക്കങ്ങൾക്കുമൊടുവിലാണ് ലെബനനിലെ വെടിനിർത്തലും ഹോർമോസ് തുറന്നു കൊടുക്കലും സംഭവിക്കുന്നത്. അതേസമയം രണ്ടാം ഘട്ട സമാധാന ചർച്ചകൾ തിങ്കളാഴ്ച നടന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച പാക് സൈനിക മേധാവിയുടെ നേതൃത്വത്തിൽ ടെഹ്റാനിൽ കൂടിക്കാഴ്ച നടന്നിരുന്നു. Content Highlights: Iran officially rejects Trump's 2026 proposal to relocate enriched uranium to the US., Tehran denies agreement on stopping nuclear enrichment activities., Hormuz Strait opened for commercial traffic following peace negotiations., Diplomatic efforts led by Pakistan continue to influence regional stability. Published: 18 Apr 2026, 11:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പണമൊന്നും നൽകില്ല, യുറേനിയം USലെത്തിക്കുമെന്ന് ട്രംപ്, ഒരിട… | Boolokam