പൊടിശല്യത്താൽ പൊറുതിമുട്ടി To advertise here, പുത്തൂർ : വാഹനമൊന്നു കടന്നുപോയാൽ പണയിൽ-പാറയിൽമുക്ക് റോഡിൽ കുറേ നേരത്തേക്ക് മറ്റൊന്നും കാണാനാകില്ല. ഉയർന്നുപൊങ്ങുന്ന പൊടിപടലമാണെങ്ങും. റോഡരികിലെ വീട്ടുകാരും കാൽനടയാത്രക്കാരും എപ്പോഴും മൂക്കുപൊത്തിയിരിക്കണം അല്ലെങ്കിൽ മാസ്ക് കരുതണം എന്നതാണ് അവസ്ഥ. മൂന്നരക്കിലോമീറ്ററോളം ദൂരമുള്ള പണയിൽ ജങ്ഷൻ-പാറയിൽമുക്ക് റോഡിൽ നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങളേറെയായി. പൂർണമായും മെറ്റലുകൾ പാകുകയും ചെയ്തു. പണയിൽ ഭാഗത്തുനിന്ന് കൊഴുവൻപാറഭാഗംവരെ ടാറിങ്ങും നടത്തി. എന്നാൽ ഇവിടെനിന്ന് തേവലപ്പുറം പാറയിൽമുക്കുഭാഗംവരെയുള്ള റോഡിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മെറ്റലുകൾ റോഡാകെ ഇളകിപ്പരന്ന് അപകടങ്ങൾ വരുത്തിവയ്ക്കുന്നതാണ് ഒരു തലവേദന. മറ്റൊന്ന് റോഡിലെ പൊടിശല്യവും. യാത്രക്കാർക്കും റോഡരികിൽ താമസിക്കുന്നവർക്കും അലർജിയും മറ്റ് അസുഖങ്ങളും പതിവാകുന്നു. പല റോഡുകളിലും ഇത്തരം സന്ദർഭമുണ്ടാകുമ്പോൾ വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളംതളിച്ച് പൊടിശല്യത്തിന് താത്‌കാലിക ശമനമുണ്ടാക്കാറുണ്ട്. അതും ഇവിടെ നടക്കുന്നില്ല. പലതവണ പരാതി നൽകുകയും ബുദ്ധിമുട്ടുകൾ അധികൃതരെ നേരിട്ടറിയിക്കുകയും ചെയ്തു. ഫലം കാണാത്തതിനാൽ ദിവസങ്ങൾക്കുമുൻപ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധവും സംഘടിപ്പിച്ചു. ഇതേത്തുടർന്ന് എ.ഇ. സ്ഥലത്തെത്തി വീണ്ടും ചില അളവെടുപ്പുകൾ നടത്തിയത്രേ. ശനിയാഴ്ച വൈകീട്ട് തേവലപ്പുറം പുല്ലൂർമുക്കിൽ ജനകീയ കൂട്ടായ്മ യോഗം ചേർന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കും നിരവധിപേർ പങ്കെടുത്തു. പരിഹാരനടപടികൾ വൈകിയാൽ തുടർന്ന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും ജനകീയ പ്രതിഷേധം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുമായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. Published: 15 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പണയിൽ-പാറയിൽമുക്ക് റോഡിൽ ജനകീയ പ്രതിഷേധം
M
MathrubhumiSource Link
about 2 months ago