പണിമൂല അമ്മ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു

പണിമൂല അമ്മ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു

M
MathrubhumiSource Link
പോത്തൻകോട് : പണിമൂല അമ്മ പുരസ്കാരം ഗായിക കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു. പണിമൂല ദേവീക്ഷേത്രത്തിലെ ദ്വൈവാർഷിക സപ്തദിന ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പുരസ്കാരം സമ്മാനിച്ചു. സാംസ്കാരികസമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ദേവീക്ഷേത്രം പ്രസിഡന്റ് എസ്. നാരായണൻനായർ അധ്യക്ഷനായി. To advertise here, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.വിജയകുമാരൻ നായർ, വൈസ് പ്രസിഡന്റ് വി.എസ്.ഹരികുമാർ, ജോയിന്റ് സെക്രട്ടറി ഡി.ദിലീപ്കുമാർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു, ഡോ. ജെ.ഹരീഷ് എന്നിവർ പങ്കെടുത്തു. ഡി ഹെർബിയൻ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. ഡോ. ജെ.ഹരീഷാണ് പുരസ്കാരത്തുക സംഭാവനയായി നൽകിയത്. പണിമൂലയിൽ ഇന്ന് സരസ്വതി മണ്ഡപം: വൈകീട്ട് 4.30-ന് ഭജൻസ്, രാത്രി 8-ന് ഓട്ടൻതുള്ളൽ വേദി. 1 ശ്രീഭദ്ര: രാവിലെ 10-ന് ഭക്തിഗാനസുധ, വൈകീട്ട് 5.30-ന് സംഗീത സദസ്സ്, 8.30-ന് ഈശ്വരനാമജപം, 11.30-ന് നൃത്തനാടകം. വേദി 2. ശ്രീദുർഗ: വൈകീട്ട് 6-ന് ഭക്തിഗാനമേള, രാത്രി 7.30-ന് ആനന്ദനടനം, 9.15-ന് നൃത്താർച്ചന, 10.45-ന് ആവണിരാവ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പണിമൂല അമ്മ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു — Mat… | Boolokam