പണിമൂല ദേവീക്ഷേത്രത്തിലെ ദ്വൈവാർഷിക സപ്തദിന ഉത്സവത്തിന്‌ ഇന്ന് കൊടിയേറും

പണിമൂല ദേവീക്ഷേത്രത്തിലെ ദ്വൈവാർഷിക സപ്തദിന ഉത്സവത്തിന്‌ ഇന്ന് കൊടിയേറും

M
MathrubhumiSource Link
പോത്തൻകോട് : പണിമൂല ദേവീക്ഷേത്രത്തിലെ ദ്വൈവാർഷിക സപ്തദിന ദേശീയോത്സവം ബുധനാഴ്ച കൊടിയേറും. ഏഴിന് സമാപിക്കും. ബുധനാഴ്ച വൈകീട്ട് 4.30-ന് തിരുവാഭരണ ഘോഷയാത്ര, 5.30-ന് തിരുമുടി എഴുന്നള്ളത്ത്, രാത്രി 7.25-ന്‌ കൊടിയേറ്റ്, തുടർന്ന് പാട്ടുപാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നു, തോറ്റംപാട്ട്, 8.45-ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും, 10.45-ന് കാക്കാരിശ്ശിനാടകം. To advertise here, വ്യാഴാഴ്ച രാത്രി 8.30-ന് അമൃതതരംഗിണി ഗാനസന്ധ്യ, 11.30-ന് നാടകം. വെള്ളിയാഴ്ച രാത്രി എട്ടിന് ഓട്ടൻതുള്ളൽ, രാത്രി 11.30-ന് നാടകീയ നൃത്തശില്പം. നാലിന് ഉച്ചയ്ക്ക് 12-ന് മാലപ്പുറം പാട്ട്, രാത്രി 7.30-ന് മേജർസെറ്റ് കഥകളി. അഞ്ചിന് രാത്രി 7.30-ന് പണിമൂല അമ്മ കഥകളി പുരസ്കാരം കോട്ടയ്ക്കൽ കേശവൻ കുണ്ഡലായർക്ക് സമ്മാനിക്കും. തുടർന്ന് മേജർസെറ്റ് കഥകളി. ആറിന് രാവിലെ 10.30-ന് അന്നദാനം, രാത്രി ഏഴിന് ഡോ. അലക്സാണ്ടർ ജേക്കബിന്റെ ഹിന്ദുമതപ്രഭാഷണം, രാത്രി 9.15-ന് സംഗീതക്കച്ചേരി, 12-ന് നാടകം, വെളുപ്പിന് രണ്ടിന് കലംപൂജ, മൂന്നിന് ഉരുൾ. ഏഴിന് വൈകീട്ട് 5.30-ന് കുത്തിയോട്ടം, ചമയത്താലപ്പൊലി, ആനപ്പുറത്ത് എഴുന്നള്ളത്ത് ഘോഷയാത്ര കരൂർ മഹാദേവ മഹാവിഷ്ണുക്ഷേത്ര സന്നിധിയിൽനിന്നാരംഭിച്ച് പോത്തൻകോട്, ഇടത്താട്, അരിയോട്ടുകോണം വഴി രാത്രി 11-ന് ക്ഷേത്രത്തിൽ എത്തും, രാത്രി 8.30-ന് നാടകം, 11-ന് കുത്തിയോട്ടസമർപ്പണം, വെളുപ്പിന് മൂന്നിന് താലപ്പൊലിസമർപ്പണം, തുടർന്ന് പാട്ടുപാടി കാപ്പഴിച്ച്, കുടിയിളക്കി, കൊടിയിറക്കി, ഗുരുസി തർപ്പണം. ഉത്സവദിവസങ്ങളിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്ന് പണിമൂലക്ഷേത്രത്തിലേക്ക് പ്രത്യക ബസ് സർവീസ് നടത്തും. ഉത്സവ സമാപനദിവസമായ ഏഴിന് സർക്കാർ പ്രാദേശിക അവധി നൽകിയിട്ടുണ്ട്‌. ഉത്സവ നടത്തിപ്പിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി പണിമൂല ദേവസ്വം പ്രസിഡന്റ്‌ എസ്.നാരായണൻ നായർ, സെക്രട്ടറി കെ.വിജയകുമാരൻ നായർ, ഖജാൻജി ആർ. ബാലഗോപാൽ, വൈസ് പ്രസിഡന്റുമാരായ ജി.ഗിരീശൻ, വി.എസ്.ഹരികുമാർ, ജോയിന്റ് സെക്രട്ടറിമാരായ ആർ.അരുൺകുമാർ, ഡി.ദിലീപ്കുമാർ എന്നിവർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പണിമൂല ദേവീക്ഷേത്രത്തിലെ ദ്വൈവാർഷിക സപ്തദിന ഉത്സവത്തിന്‌ ഇന… | Boolokam