പണിമൂലയിൽ ആനപ്പുറത്ത് എഴുന്നള്ളത്ത് ഘോഷയാത്ര ഇന്ന്

പണിമൂലയിൽ ആനപ്പുറത്ത് എഴുന്നള്ളത്ത് ഘോഷയാത്ര ഇന്ന്

M
MathrubhumiSource Link
പോത്തൻകോട് : പണിമൂല ദേവീക്ഷേത്രത്തിലെ ദ്വൈവാർഷിക സപ്തദിന ദേശീയോത്സവത്തിന്റെ സമാപനദിവസമായ ചൊവ്വാഴ്ച വൈകീട്ട് 5-ന് കുത്തിയോട്ടം, ചമയ താലപ്പൊലി, ആനപ്പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര എന്നിവ നടക്കും. To advertise here, കരൂർ മഹാദേവ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽനിന്ന് ആരംഭിച്ച് പോത്തൻകോട്, ഇടത്താട്, അരിയോട്ട്‌കോണം വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് കുത്തിയോട്ട സമർപ്പണം. ഘോഷയാത്രയോടനുബന്ധിച്ച് പ്രധാനപ്പെട്ട ജങ്ഷനുകളിൽ സ്പെഷ്യൽ നാദസ്വരം ഉണ്ടായിരിക്കും. വെളുപ്പിന് 3-ന് നാലമ്പല ശീവേലിപ്പുരയിൽ ആനപ്പുറത്ത് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, താലപ്പൊലി സമർപ്പണം. തുടർന്ന് പാട്ടുപാടി കാപ്പഴിച്ച് കുടിയിളക്കി കൊടിയിറക്കി ഗുരുസി തർപ്പണം. പണിമൂലയിൽ ഇന്ന്. സരസ്വതി മണ്ഡപം: രാവിലെ 10-ന് സ്തുതിഗീതങ്ങൾ, 11.30-ന് ഭജന. വേദി 1 ശ്രീഭദ്ര: രാവിലെ 11.30-ന് ഭജന, വൈകീട്ട് 5-ന് കൈകൊട്ടിക്കളി, 6-ന് നടനവിസ്മയം, രാത്രി 7.15-ന് നൃത്താർച്ചന, 8.30-ന് നാടകം, 12-ന് സംഗീതാർച്ചന. വേദി 2. ശ്രീദുർഗ: വൈകീട്ട് 6-ന് ഭരതനാട്യം, രാത്രി 7-ന് ശാസ്ത്രീയ നൃത്തം, 8.15-ന് ഭരതനാട്യം, 9.30-ന് നൃത്തനൃത്ത്യങ്ങൾ, 10.45-ന് കൈകൊട്ടിക്കളി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പണിമൂലയിൽ ആനപ്പുറത്ത് എഴുന്നള്ളത്ത് ഘോഷയാത്ര ഇന്ന് — Mathru… | Boolokam