വാലടി :ഉദ്യോഗസ്ഥരുടെ വാക്ക് പാഴ്വാക്കായി. 350-ഏക്കറുള്ള വാലടി പാടശേഖരത്തിലെ നെല്ല് ഇപ്പോഴും പാടത്ത് തന്നെ. To advertise here, കൊയ്ത്തു കഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ലെടുക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ല. നെല്ല് സംഭരണം വൈകുന്നതിനും അമിത കിഴിവ് ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മങ്കൊമ്പ് പാഡി ഓഫീസിൽ വാലടിയിലെ കർഷകർ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടർന്ന് ഒരു ക്വിന്റലിനു അഞ്ചുകിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ രണ്ട് മില്ലുടകമളെ പാഡി ഓഫീസർ ചുമതലപ്പെടുത്തി. രണ്ട് ലോഡ് നെല്ല് മാത്രമാണ് ഇതനുസരിച്ച് ഒരു മില്ലുടമ സംഭരിച്ചത്. ബാക്കി നെല്ല് എടുക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. പാഡി ഓഫീസറും ഇതിൽ ഉത്തരംപറയാതെ കൈമലർത്തുകയാണ്. നെല്ല് ആവശ്യമില്ലെന്നാണ് മില്ലുടമകൾ പറയുന്നതെന്നും കർഷകർ പറയുന്നു. കർഷകരിൽ ഭൂരിഭാഗം പേരും കടം വാങ്ങിയും സ്വർണം പണയംവച്ചുമാണ് കൃഷിയിറക്കിയത്. നെല്ല് സംഭരണം മുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. പാടത്ത് വെള്ളംകയറിവരുന്നതു കാരണം നെല്ല് സൂക്ഷിക്കാനും മറ്റ് സൗകര്യങ്ങളില്ല. വേനൽമഴ പെയ്താൽ നെല്ല് വെള്ളത്തിലാകുമെന്നും കർഷകർ പറയുന്നു. ആദ്യമായാണ് ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നത്. കൂടുതൽ നിലമുള്ളവരുടെ മാത്രം നെല്ലാണ് മില്ലുടമകൾ എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. Published: 26 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പതിനഞ്ചുദിവസം കഴിഞ്ഞിട്ടും നെല്ലെടുക്കാതെ മില്ലുടമകൾ
M
MathrubhumiSource Link
about 2 months ago