പതിന്നാലാം മലയാളോത്സവം സമാപിച്ചു

പതിന്നാലാം മലയാളോത്സവം സമാപിച്ചു

M
MathrubhumiSource Link
മുംബൈ : മലയാളഭാഷാ പ്രചാരണസംഘത്തിന്റെ മലയാളോത്സവസമാപനം ചെമ്പൂർ ആദർശവിദ്യാലത്തിൽവെച്ച് നടന്നു. വിവിധമേഖലകളിലെ കലാകാരരും കലാകാരികളും അവതരിപ്പിച്ച സമ്മാനാർഹമായ കലാപരിപാടികൾ സമാപനസമ്മേളനത്തിൽ അവതരിപ്പിച്ചു. മലയാളഭാഷാ പ്രചാരണസംഘം പ്രസിഡന്റ് സന്ദീപ് വർമ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റീനാ സന്തോഷ് സ്വാഗതമാശംസിച്ചു. സിനിമ-സീരിയൽ നടനായ എൻ.കെ. കിഷോർ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. To advertise here, പഴയതലമുറയും പുതിയതലമുറയും തമ്മിലുള്ള ആശയഭിന്നതകളും വൈരുധ്യമാർന്ന നിലപാടുകളും തരണംചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുള്ള ഉപാധികളെക്കുറിച്ചും കിഷോർ പ്രസംഗത്തിൽ വ്യക്തമാക്കി. മലയാളോത്സവംപോലുള്ള ബൃഹത്തായ മത്സരവേദികൾ മഹാനഗരത്തിൽ ഒരുക്കുന്ന മലയാളഭാഷാ പ്രചാരണസംഘത്തിന്റെ പ്രവർത്തനങ്ങളെയും മനോഹരമായ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരരെയും കലാകാരികളെയും അഭിനന്ദിക്കുകയുംചെയ്തു. മുഖ്യാതിഥി കിഷോറിനെ വേദിയിൽവെച്ച് ആദരിച്ചു. മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എൻ. ഹരിഹരൻ ആദരസൂചകമായ ഫലകം സമ്മാനിച്ചു. മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എൻ. ഹരിഹരൻ, കെ. പവിത്രൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, രാജൻ നായർ, ഗിരിജാവല്ലഭൻ എന്നിവരും വേദിപങ്കിട്ടു. മലയാളഭാഷാ പ്രചാരണസംഘത്തിന്റെ മുഖപത്രം ‘കേരളം വളരുന്നു’ വിശേഷാൽപതിപ്പിന്റെ പ്രകാശനം കിഷോർ നിർവഹിച്ചു. പതിന്നാലാം മലയാളോത്സവത്തോടനുബന്ധിച്ച്‌ നടത്തിയ ലോഗോ മത്സരത്തിൽ വിജയിയായ ഗൗരിനന്ദാ രാജേന്ദ്രനും (വസായ്) മലയാളഭാഷാ പ്രചാരണസംഘം നടത്തിയ സാഹിത്യമത്സരങ്ങളിൽ വിജയികളായ രാജൻ കിണറ്റിങ്കര (കവിത ഒന്നാംസമ്മാനം), രഘു ബാലകൃഷ്ണൻ (കവിത രണ്ടാംസമ്മാനം), മേഘനാദൻ (ചെറുകഥ ഒന്നാംസമ്മാനം), രൺജിത് രഘുപതി (ചെറുകഥ രണ്ടാംസമ്മാനം), കെ.വി. മോഹനൻ (ലേഖനം ഒന്നാംസമ്മാനം), ടി. സുരേഷ്‌കുമാർ (ലേഖനം രണ്ടാംസമ്മാനം) എന്നിവരും മുഖ്യാതിഥിയിൽനിന്ന് പുരസ്കാരങ്ങൾ എറ്റുവാങ്ങി. നാടകോത്സവത്തിൽ വിജയികളായ ഹരികൃഷ്ണനും സംഘവും (എ ഗ്രൂപ്പ് ഒന്നാംസമ്മാനം, പശ്ചിമമേഖല), മഞ്ജരി കുറുപ്പും സംഘവും (എ ഗ്രൂപ്പ് രണ്ടാംസമ്മാനം, കല്യാൺ ഡോംബിവിലി മേഖല), ജീബാ ശ്രീജിത്തും സംഘവും (ബി ഗ്രൂപ്പ് ഒന്നാംസമ്മാനം, പശ്ചിമമേഖല), പ്രേംകുമാറും ഗ്രൂപ്പും (ബി ഗ്രൂപ്പ് രണ്ടാംസമ്മാനം, പവായ്‌സാക്കിനാക്ക മേഖല), എയ്ഞ്ചലോ ക്രിസ്റ്റ്യാനോ (മികച്ചനടൻ എ ഗ്രൂപ്പ്, പശ്ചിമമേഖല), ഭവ്യാ നായർ (മികച്ചനടി എ ഗ്രൂപ്പ്, പശ്ചിമമേഖല), പ്രേംകുമാർ (മികച്ചനടൻ ബി ഗ്രൂപ്പ്, പവായ്‌സാക്കിനാക്ക മേഖല), റോജ ആർ. നായർ (മികച്ചനടി ബി ഗ്രൂപ്പ്, കല്യാൺ ഡോംബിവിലി മേഖല) തുടങ്ങിയവർക്കും മുഖ്യാതിഥി പുരസ്കാരങ്ങൾ സമർപ്പിച്ചു. ഡിസംബർ 14-നുനടന്ന മലയാളോത്സവം കേന്ദ്രകലോത്സവത്തിൽ വിജയികളായവർക്കുള്ള പുരസ്കാരവിതരണവും നടന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പതിന്നാലാം മലയാളോത്സവം സമാപിച്ചു — Mathrubhumi | Boolokam | Boolokam