Lifestyle Desk Last Updated: 05 April 2026, 02:54 PM IST ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത് കാണാതായ സമയത്തെ ക്രിസ്റ്റീനയുടെ ചിത്രം. പോലീസ് പുറത്തുവിട്ടത് 13 വയസിൽ കാണാതായ പെൺകുട്ടിയെ മൂന്നുപതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. യുഎസ്സിലെ അരിസോണയിലാണ് സംഭവം. അരിസോണ ഗിലാ കൗണ്ടി പോലീസാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കേസിൽ പൊടുന്നനെയുണ്ടായ വഴിത്തിരിവിനെ തുടർന്നാണ് ഇവരെ കണ്ടെത്തിയത്. എന്നാൽ, കണ്ടെത്തിയത് സംബന്ധിച്ച വിവരങ്ങൾ പൂർണമായും പോലീസ് പുറത്തുവിട്ടിട്ടില്ല. To advertise here, നീലക്കണ്ണുകളും വെള്ളത്തലമുടിയുമുള്ള ക്രിസ്റ്റീന മറിയെ പ്ലാന്റെ എന്ന പെൺകുട്ടിയെയാണ് 1994-ൽ സ്റ്റാർ വാലി എന്ന ചെറുപട്ടണത്തിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കാണാതായ സമയത്ത് വെള്ള നിറത്തിലുള്ള ടി-ഷർട്ടും ബഹുവർണ ഷോർട്ട്‌സും ടെന്നീസ് ഷൂസുമാണ് ക്രിസ്റ്റീന ധരിച്ചിരുന്നത്. സംശയകരമായ സാഹചര്യത്തിലാണ് ക്രിസ്റ്റീനയെ കാണാതാകുന്നത്. കുട്ടി എന്തെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയിലായിരുന്നു പോലീസ്. പോലീസിന്റെ അന്വേഷണത്തിൽ ഒരു തുമ്പും ലഭിച്ചില്ല. കാണാതായ കുട്ടികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന നാഷണൽ ഡാറ്റാ ബേസിലേക്ക് ക്രിസ്റ്റീനയുടെ ചിത്രം അധികൃതർ ചേർത്തു. കൂടാതെ ചിത്രം രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രചരിപ്പിച്ചു. എന്നാൽ അന്വേഷണം വർഷങ്ങൾ നീണ്ടെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഇത്തരത്തിൽ എങ്ങുമെത്താത്ത കേസുകൾ വീണ്ടും പരിശോധിക്കുന്നത് യുഎസ്സിൽ പതിവാണ്. അത്തരം പരിശോധനയ്ക്കിടെയാണ് നിർണായകവിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 32 വർഷങ്ങൾക്ക് ശേഷം ക്രിസ്റ്റീനയെ കണ്ടെത്തുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ തെളിവുകളിലേക്ക് എത്തിയതും ക്രിസ്റ്റീനയെ കണ്ടെത്തിയതുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ എവിടെ വെച്ചാണെന്നോ എങ്ങനെയാണെന്നോ ഒന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ക്രിസ്റ്റീനയുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും പോലീസ് വ്യക്തമാക്കി. Content Highlights: In a remarkable turn of events, Christina Marie Plante, who vanished from Star Valley, Arizona, at the age of 13 in 1994, has been found. After over three decades of mystery, modern technology and a fresh look at the cold case led Gila County authorities to her location. Published: 05 Apr 2026, 02:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പതിമൂന്നാം വയസിൽ കാണാതായി, പെൺകുട്ടിയെ കണ്ടെത്തിയത് 32 വർഷത്തിന് ശേഷം
M
MathrubhumiSource Link
about 1 month ago