ചെങ്ങമനാട് : പതിവുതെറ്റിക്കാതെ മത മൈത്രിയുടെ സന്ദേശവുമായി പരിശുദ്ധ റംസാന്റെ 27-ാം നാളിൽ നോമ്പ് തുറക്കാൻ പാലപ്രശ്ശേരി ജുമാ മസ്‌ജിദിൽ തെക്കേ അടുവാശ്ശേരി തേറാട്ടിൽ കുടുംബത്തിൽനിന്നും ഇളനീർ എത്തിച്ചു. കുടുംബത്തിലെ മൂന്നാം തലമുറയിലെ ഇളയമകൻ അജിയാണ് തിങ്കളാഴ്ച വൈകീട്ട് കരിക്കുകൾ പള്ളിയിലെത്തിച്ചത്. To advertise here, കൃഷിക്കാരനായ വേലായുധനാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചടങ്ങ് തുടങ്ങിയത്. മുസ്‌ലിം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ തന്റെ തെങ്ങിൻ തോപ്പിൽനിന്ന് നല്ലയിനം കരിക്ക് പള്ളിയിൽ എത്തിച്ചു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മകൻ കുട്ടപ്പനും ആ ദൗത്യം തുടർന്നു. പൂർവികർ തുടക്കമിട്ട ആ ഇളനീർ ബന്ധം ഇപ്പോൾ കുട്ടപ്പന്റെ ഇളയ മകൻ അജി തുടരുകയാണ്. അജി കൊണ്ടുവന്ന കരിക്കുകൾ പള്ളി ഇമാം ഷാഹുൽ ഹമീദ് അൻവരിയും സെക്രട്ടറി സുബൈറും ചേർന്ന് ഏറ്റുവാങ്ങി. Published: 17 Mar 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പതിവുതെറ്റിക്കാതെ അജി ഇളനീരുമായി പള്ളിയിലെത്തി
M
MathrubhumiSource Link
about 2 months ago