പത്തനംതിട്ട ജില്ലയിലെ UDF സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജിദ്ദയിൽ നേതൃത്വയോഗം സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലയിലെ UDF സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജിദ്ദയിൽ നേതൃത്വയോഗം സംഘടിപ്പിച്ചു

M
MathrubhumiSource Link
ജിദ്ദ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പ്രവാസികളുടെ പിന്തുണയും പ്രചാരണവും പ്രഖ്യാപിക്കുന്നതിനായി ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി ജിദ്ദയിൽ നേതൃത്വയോഗം സംഘടിപ്പിച്ചു. പ്രചാരണത്തിന് നേതൃത്വം നൽകാൻ തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് രൂപം നൽകി. To advertise here, അനിൽ കുമാർ പത്തനംതിട്ട (ചെയർമാൻ), ഷറഫുദീൻ ബാഖവി കെ എം സി സി (വൈസ് ചെയർമാൻ), അയ്യൂബ് ഖാൻ പന്തളം (ജനറൽ കൺവീനർ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. നൗഷാദ് ഇസ്മായിൽ അടൂർ, വർഗീസ് ഡാനിയൽ, ജോർജ് വർഗീസ് പന്തളം, സാബു ഇടിക്കുള, സൈമൺ വർഗീസ്, ബിനു ദിവാകരൻ എന്നിവർ കൺവീനർമാരാണ്. പത്തനംതിട്ടയിൽ ഷറഫ് പത്തനംതിട്ട (കോർഡിനേറ്റർ) ബാബു കുട്ടികുരിക്കാട്ടിൽ (ജോയിന്റ് കോർഡിനേറ്റർ) തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഓരോ മണ്ഡലത്തിലെയും ചുമതല സുജു തേവരുപറമ്പിൽ (ആറന്മുള), അലി തേക്കുതോട് (കോന്നി), നവാസ് റാവുത്തർ (റാന്നി), ഷിജോയ് പി. ജോസഫ് (തിരുവല്ല), മനോജ് മാത്യു (അടൂർ) എന്നിവർക്കായിരിക്കും. Content Highlights: Establishment of an election committee by OICC Western Region in Jeddah., Strategic support for five UDF candidates in Pathanamthitta district., Appointment of key leadership roles including Chairman and General Convener., Specific constituency-wise coordination for the upcoming assembly elections. Published: 25 Mar 2026, 10:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്തനംതിട്ട ജില്ലയിലെ UDF സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപി… | Boolokam