പത്രികയിൽ ജാഗ്രതക്കുറവ്; ഘോഷയാത്രയായെത്തിയ ബിജെപി സ്ഥാനാർഥി അവസാന മണിക്കൂറുകളിൽ മുൾമുനയിലായി

പത്രികയിൽ ജാഗ്രതക്കുറവ്; ഘോഷയാത്രയായെത്തിയ ബിജെപി സ്ഥാനാർഥി അവസാന മണിക്കൂറുകളിൽ മുൾമുനയിലായി

M
MathrubhumiSource Link
കോഴിക്കോട്: നാമനിർദേശപത്രിക തയ്യാറാക്കിയതിലെ സൂക്ഷ്മതക്കുറവ് സ്ഥാനാർഥിയെയും നേതാക്കളെയും രണ്ടുമണിക്കൂറോളം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ടി. രനീഷിന്റെ പത്രികയിലാണ് നോട്ടറി സാക്ഷ്യപ്പെടുത്തിയതിൽ അപാകമുണ്ടായത്. To advertise here, 12 മണിയോടെ പത്രികസമർപ്പണത്തിന് പ്രവർത്തകരുമായി ഗാന്ധി റോഡിലൂടെ സമീപത്തെ ക്ഷേത്രാങ്കണത്തിൽനിന്ന് പ്രകടനമായാണ് സ്ഥാനാർഥിയും പ്രവർത്തകരുമെത്തിയത്. മഹാരാഷ്ട്രയിലെ ഹഡപ്സാർ എം.എൽ.എ.യും ഒ.ബി.സി. മോർച്ച സംസ്ഥാന അധ്യക്ഷനുമായ യോഗേഷ് തിലേക്കറും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. പത്രിക നോട്ടറൈസ് ചെയ്തിരിക്കുന്നത് ശരിയായവിധത്തിലല്ലെന്ന് വരണാധികാരിയും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുമായ കെ. സജിത്കുമാർ വ്യക്തമാക്കുകയായിരുന്നു. ഉത്തരേന്ത്യൻ ശൈലിയിൽ തലപ്പാവും താമരമൊട്ടുമാലയുമൊക്കെ അണിഞ്ഞെത്തിയ സ്ഥാനാർഥി ഇതോടെ നേതാക്കൾക്കൊപ്പം വിയർത്തുകുളിച്ച് നെട്ടോട്ടമായി. ഘോഷയാത്രയായെത്തിയ പ്രവർത്തകർ എല്ലാവരുംതന്നെ അപ്പോഴേക്കും പിരിഞ്ഞുപോയിരുന്നു. പത്രിക നോട്ടറിയുടെ അടുക്കൽ വീണ്ടും കൊണ്ടുപോയി യഥാവിധി സാക്ഷ്യപ്പെടുത്തി 2.15-ന് സമർപ്പിച്ചു. മൂന്നുമണിക്ക് പത്രികസമർപ്പണത്തിന്റെ സമയം തീരുമെന്നതിനാൽ ബി.ജെ.പി. സംസ്ഥാനസമിതി അംഗം ബി.കെ. പ്രേമനും എൻ.ഡി.എ. ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാപ്രസിഡന്റ് ടിജി ബാലനും ഈ സമയമത്രയും വ്യവസായകേന്ദ്രം ഓഫീസ് വരാന്തയിൽ സ്ഥാനാർഥി പത്രികയുമായി വീണ്ടുമെത്തുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. 2.45-ന് മറ്റൊരുസെറ്റ് പത്രികകൂടി സമർപ്പിച്ചാണ് സ്ഥാനാർഥി മടങ്ങിയത്. എൻ.ഡി.എ. നേതാക്കളായ കെ. അജിത്കുമാർ, അജയ് നെല്ലിക്കോട്, സി.പി. വിജയ്കൃഷ്ണൻ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. Content Highlights: Nomination paper of NDA candidate T. Raneesh rejected initially due to notary error., Candidate and party leaders faced a two-hour delay during the filing process., The issue was resolved by re-notarizing the documents before the deadline., High-profile BJP and NDA leaders were present during the crisis. Published: 24 Mar 2026, 10:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്രികയിൽ ജാഗ്രതക്കുറവ്; ഘോഷയാത്രയായെത്തിയ ബിജെപി സ്ഥാനാർഥി… | Boolokam