കാഞ്ഞങ്ങാട് : പനങ്കാവ് വയലിൽ പടർന്ന തീയിൽ അഞ്ച് തെങ്ങുകൾ കത്തിനശിച്ചു. പനങ്കാവ് തൂക്കുപാലത്തിനടുത്തുള്ള വയലിലാണ് തിങ്കളാഴ്ച ഉച്ചയ്ക്കും വൈകീട്ടും രണ്ട് സമയങ്ങളിലായി തീ പടർന്നത്. ഉച്ചയ്ക്ക് പടർന്ന തീ നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി കെടുത്തി. To advertise here, വൈകീട്ടോടെ അതേസ്ഥലത്ത് വീണ്ടും തീ പടരുകയായിരുന്നു. അഗ്നിരക്ഷസേനയുടെ വാഹനമെത്തുന്നതിന് പണിനടക്കുന്ന റോഡ് തടസ്സമായപ്പോൾ, നാട്ടുകാർ അതിൽനിന്ന് വെള്ളം ശേഖരിച്ച് കൊണ്ടുപോയി തീ അണച്ചു. നഗരസഭയുടെ കുടിവെള്ളവിതരണ വാഹനവുമെത്തി അതിൽ നിന്നുള്ള വെള്ളവും കെടുത്താനുപയോഗിച്ചു. നഗരസഭാ ചെയർമാൻ വി.വി. രമേശൻ, കൗൺസിലർ എൻ. ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെയുള്ളവർ തീ അണയ്ക്കാൻ നേതൃത്വംനൽകി. Published: 05 May 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പനങ്കാവ് വയലിൽ തീപിടിച്ചു; അഞ്ച് തെങ്ങുകൾ കത്തിനശിച്ചു
M
MathrubhumiSource Link
about 2 hours ago