പനങ്കുറുശ്ശി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു

പനങ്കുറുശ്ശി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു

M
MathrubhumiSource Link
ആലിപ്പറമ്പ് : ചെത്തല്ലൂർ പനങ്കുറുശ്ശി ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. കൊട്ടൻപള്ളിയാലിലെ ആലിൽചുവട്ടിലേക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, താലം നിരത്തൽ, അരിയേറ്, തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടന്നു. ശ്രീകോവിൽ പുനർനിർമാണം, പുനഃപ്രതിഷ്ഠ, നവീകരണകലശം എന്നിവ നടത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ ആർഭാടം ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ആഘോഷിച്ചത്. 24-ന് രാത്രി ഒൻപതിനാണ് പൂരം പുറപ്പാട്. 30-നാണ് പൂരം. ശ്രീകോവിൽ പുനർനിർമ്മാണവും നവീകരണകലശവും നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഇപ്രാവശ്യം പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ മാത്രമാണുണ്ടാവുക. വിവിധ ദേശങ്ങളിൽനിന്നുള്ള ദേശവേലവരവുകളും ആർഭാടങ്ങളും ഉണ്ടാകില്ല. 2027 ഏപ്രിൽ ഏഴിന് ശ്രീകോവിലിന്റെ പുനർനിർമാണം പൂർത്തിയാക്കി പുനഃപ്രതിഷ്ഠയും നവീകരണകലശവും നടത്താനുള്ള ശ്രമമാണ്. To advertise here, Published: 18 Mar 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പനങ്കുറുശ്ശി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു — Mathrubhum… | Boolokam