പനങ്കുറ്റിയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു

പനങ്കുറ്റിയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു

M
MathrubhumiSource Link
കിഴക്കഞ്ചേരി : പനങ്കുറ്റിയിൽ ഒരിടവേളയ്ക്കുശേഷം കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി മിക്ക ദിവസങ്ങളിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്ത്നിന്ന് കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്. To advertise here, സേവ്യർ ആൻഡ് കമ്പനിയുടെ തോട്ടത്തിലെ ഇരുന്നൂറോളം പൈനാപ്പിൾ ചെടികളാണ് കാട്ടാന നശിപ്പിച്ചത്. 30 ഏക്കറിൽ പൈനാപ്പിൾ കൃഷിയുണ്ട്. പൈനാപ്പിൾ വ്യാപകമായി നശിപ്പിച്ചതോടെ കൃഷി ചെയ്യുന്നത് നിർത്തിയിരിക്കുകയാണ് ഉടമ. ചെറുനിലം ജോണിന്റെ നൂറ്റമ്പതോളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ബിജുവിന്റെ 40 തെങ്ങ് നശിപ്പിച്ചു. മഞ്ഞാശ്ശേരി തങ്കപ്പൻ, തങ്കച്ചൻ എന്നിവരുടെ തെങ്ങും കവുങ്ങും നശിപ്പിച്ചു. വനാതിർത്തിൽ സൗരോർജ വേലിയുണ്ടെങ്കിലും ഇവ തകർത്താണ് കാട്ടാനയെത്തുന്നത്. സൗരോർജവേലിയുടെ പരിപാലനം കൃത്യമായി നടക്കാത്തതാണ് ഇവ തകർക്കാനിടയാക്കുന്നതെന്ന് കർഷകർ പറഞ്ഞു. മുൻപ് ഇത്തരത്തിൽ സൗരോർജവേലി തകർത്ത് ആനയിറങ്ങിയപ്പോൾ കർഷകരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വനംവകുപ്പധികൃതർ കാടുകയറിക്കിടന്നിരുന്ന സോളാർ വേലി വൃത്തിയാക്കിയിരുന്നു. തുടർ പരിപാലനം നിലച്ചതാണ് വീണ്ടും ആനയിറങ്ങാനിടയായതെന്ന് കർഷകർ ആരോപിച്ചു. മുൻപ് കൃഷി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിട്ടും തുക കിട്ടിയിട്ടില്ലെന്നും കർഷകർ പറഞ്ഞു. പനങ്കുറ്റി മേഖലയിൽ സൗരോർജവേലിയുടെ അറ്റകുറ്റപ്പണിക്കായി ആറു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ജോലികൾ പൂർത്തിയാകുന്നതോടെ കാട്ടാനശല്യം നിയന്ത്രിക്കാനാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തുടർ പരിപാലത്തിനായി രണ്ടു വാച്ചർമാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. Published: 19 Mar 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പനങ്കുറ്റിയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു — Mathrubh… | Boolokam