അഞ്ചൽ :ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ പനച്ചവിള, തടിക്കാട്, പാലമുക്ക് ഭാഗങ്ങളിലും അഞ്ചൽ ബൈപ്പാസിലും കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് ഭീഷണിയാകുന്നു. രാത്രിയിൽ പനച്ചവിള തടിക്കാട് പാതയിൽ ഇവ കൂട്ടത്തോടെയാണ് എത്തുന്നത്. വാഹനങ്ങളുടെ മുന്നിലേക്ക് എടുത്തുചാടുന്നതിനാൽ പലപ്പോഴും ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നു. അപകടത്തിനു പുറമേ ഈ ഭാഗങ്ങളിൽ കൃഷിനാശവും വ്യാപകമാണ്. ഇടമുളയ്ക്കൽ, അഞ്ചൽ പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യവും കുരങ്ങുശല്യവും വ്യാപകമാണ്. To advertise here, അലയമൺ, ഏരൂർ ഗ്രാമപ്പഞ്ചായത്തുകളിൽ ഇവയ്ക്കു പുറമേ കാട്ടുപോത്തിന്റെ ശല്യവുമുണ്ട്. അഞ്ചൽ ബൈപ്പാസിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിൽ വാഹനങ്ങൾക്കു മുന്നിലേക്ക് ഇവ കൂട്ടത്തോടെയാണ് എത്തുന്നത്. വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്താൻ പഞ്ചായത്ത് തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 22 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പനച്ചവിള, തടിക്കാട് ഭാഗങ്ങളിൽ കാട്ടുപന്നിശല്യം
M
MathrubhumiSource Link
18 days ago