വാണിയംകുളം-വല്ലപ്പുഴ റോഡ് To advertise here, കുളപ്പുള്ളി : വാണിയംകുളം-വല്ലപ്പുഴ റോഡിൽ പനയൂരിൽ ഭാരവാഹനങ്ങൾക്ക് യാത്രാനിരോധനം നീട്ടി. പനയൂർ നീലികുളത്തിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകുന്നതുവരെയാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. നേരത്തെ കുളത്തിന്റെ സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനിടെ വശത്തെ റോഡ് ഇടിഞ്ഞതോടെയാണ് ഇതുവഴിയുള്ള വാഹനങ്ങൾക്ക് പൂർണമായും യാത്രാ നിരോധനം പൊതുമരാമത്ത് വിഭാഗം ഏർപ്പെടുത്തിയത്. നേരത്തെ ഒരാഴ്ചക്കാണ് ഇതുവഴി വാഹനങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കുളത്തിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകുന്നതുവരെ ഒരു മാസത്തേക്കാണ് വീണ്ടും നിയന്ത്രണം നീട്ടിയത്. വർഷങ്ങൾ പഴക്കമുള്ള നീലികുളത്തിന്റെ സംരക്ഷണഭിത്തിക്ക് നേരത്തെ തകർച്ച നേരിട്ടിരുന്നു. ഇതിനെത്തുടർന്നാണ് 36 മീറ്റർ ദൂരം 25 ലക്ഷം രൂപ ചെലവഴിച്ച് കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നത്. നേരത്തെ പെയ്ത മഴയിൽ റോഡിൽനിന്ന് വെള്ളം നിർമാണപ്രവൃത്തി നടക്കുന്ന ഭാഗത്ത് ഇറങ്ങുകയും ഭാരവാഹനങ്ങൾ ഇതുവഴി പോവുകയും ചെയ്തതോടെ വശം ഇടിയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കൂടുതൽ ഭാഗം വിണ്ടതായി കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഇതുവഴി പൂർണമായും ഗതാഗത നിരോധനമേർപ്പെടുത്തിയിരുന്നത്. കുളത്തിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായാൽ മാത്രമാണ് നിരോധനം നീക്കുകയുള്ളുയെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ അറിയിച്ചു. Published: 14 Mar 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പനയൂരിൽ ഭാരവാഹനങ്ങൾക്കുള്ള യാത്രാനിരോധനം നീട്ടി
M
MathrubhumiSource Link
about 2 months ago