പന്തളം ബസ് സ്റ്റാൻഡിലേക്ക് വാഹനം കയറിയിറങ്ങുന്നത് ഒരു വഴിയിലൂടെ

പന്തളം ബസ് സ്റ്റാൻഡിലേക്ക് വാഹനം കയറിയിറങ്ങുന്നത് ഒരു വഴിയിലൂടെ

M
MathrubhumiSource Link
പൊളിക്കാൻ തുടങ്ങിയിട്ട് പത്തുദിവസം To advertise here, പന്തളം : നഗരസഭയുടെ കടമുറി പൊളിക്കൽ നീളുന്നു. ബസ് സ്റ്റാൻഡിലേക്ക് ബസുകളുടെ കയറിയിറക്കം ഒരുവഴിയിലൂടെ തുടരുന്നു. നഗരസഭയുടെ പഴയ കടമുറികൾ പൊളിക്കുന്ന പണി തുടങ്ങിയിട്ട് പത്തുദിവസം കഴിഞ്ഞിട്ടും പണി പൂർത്തിയാവുകയോ പൊളിച്ച അവശിഷ്ടം നീക്കംചെയ്യുകയോ ചെയ്തിട്ടില്ല. സ്റ്റാൻഡിൽ നിന്നും ബസുകൾ പുറത്തേക്കിറങ്ങുന്ന വഴിയിൽ മണ്ണ് കൂനകൂട്ടിയിട്ടിരിക്കുന്നതേയുള്ളൂ. ഇത് യാത്രക്കാരെയും ബസ് ജീവനക്കാരെയും സ്റ്റാൻഡ് കരാറെടുത്തിട്ടുള്ളവരെയും ബുദ്ധിമുട്ടിക്കുന്നു. നഗരസഭാ ബസ് സ്റ്റാൻഡിനോടും സബ്ട്രഷറിയോടും ചേർന്ന പഴയ കടമുറികളാണ് പൊളിച്ചുനീക്കിത്തുടങ്ങിയത്. അപകടകരമായ നിലയിലുള്ള ഭാഗമായതുകൊണ്ടാണ് പണിക്ക് കാലതാമസം നേരിടുന്നതെന്നും രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്നും നഗരസഭാ എൻജിനിയറിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. Published: 17 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്തളം ബസ് സ്റ്റാൻഡിലേക്ക് വാഹനം കയറിയിറങ്ങുന്നത് ഒരു വഴിയി… | Boolokam