പന്തളം സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള വഴിയടച്ച് മൺകൂന

പന്തളം സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള വഴിയടച്ച് മൺകൂന

M
MathrubhumiSource Link
പന്തളം : ഒരു അത്യാഹിതമുണ്ടായാൽ ആംബുലൻസിന് ആശുപത്രിയിലെത്താനെങ്കിലും വഴിയൊരുക്കേണ്ടേ, ആ മര്യാദപോലും ഇല്ലാതായാലോ. പന്തളം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴിയിലാണ് നാലുമാസം മുമ്പ് ഇറക്കിയിട്ട മൺകൂന ഗതാഗതതടസ്സം സൃഷ്ടിക്കുന്നത്. ആശുപത്രിയിലേക്കെത്താനുള്ള വഴിയിലെ ചെളിനീക്കാനും അരിക് കെട്ടി മണ്ണിട്ട് ഉയർത്താനുമായിട്ടാണ് കരാറുകാരൻ മണ്ണിറക്കിയത്. എന്നാൽ റോഡിൽ മണ്ണ് വിരിച്ച് വൃത്തിയാക്കൽ മാത്രം നടന്നില്ല. പന്തളം-പത്തനംതിട്ട റോഡിൽനിന്നും ആശുപത്രിയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഇറക്കിയ മൺകൂന സമീപത്തുള്ള കടയുടമതന്നെ ഒടുവിൽ നിരത്തേണ്ടിവന്നു. ഇനിയും ഒരു കൂന മണ്ണാണ് റോഡിന്റെ മുക്കാൽ ഭാഗത്തോളം അടഞ്ഞുകിടക്കുന്നത്. To advertise here, ആശുപത്രിയിലേക്കുള്ള റോഡിന്റെ അരിക് കെട്ടിയപ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സമായിരുന്നു പ്രശ്‌നം. വെള്ളത്തിൽ നീന്തി രോഗികൾ ആശുപത്രിയെത്തുന്ന വാർത്ത വന്നതോടെയാണ് മണ്ണിട്ടുയർത്താൻ നീക്കമുണ്ടായത്. മണ്ണിറക്കിയപ്പോൾ പണി നിന്നു. റോഡ് പണിയാൻ കരാർ നൽകിക്കഴിഞ്ഞാൽ എല്ലാമായി എന്നാണ് കണക്ക്. ബില്ല് മാറുന്നതിന് മുമ്പെങ്കിലും കരാറുവെച്ച പണി പൂർത്തിയാക്കിയോയെന്ന് പരിശോധിക്കാൻപോലും എൻജിനിയറിങ് വിഭാഗത്തിന് സമയമില്ല. Published: 21 Mar 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്തളം സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള വഴിയടച്ച് മൺകൂന —… | Boolokam