പന്നിയങ്കരയിലും ടോൾനിരക്ക് കൂടി; പ്രദേശവാസികൾക്കുള്ള സൗജന്യത്തിലും നിയന്ത്രണം

പന്നിയങ്കരയിലും ടോൾനിരക്ക് കൂടി; പ്രദേശവാസികൾക്കുള്ള സൗജന്യത്തിലും നിയന്ത്രണം

M
MathrubhumiSource Link
വടക്കഞ്ചേരി(പാലക്കാട്): ദേശീയപാതയിൽ പന്നിയങ്കരയിൽ ടോൾനിരക്ക് കൂട്ടി. പുതിയ നിരക്കുകൾ ബുധനാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു. 2.7 ശതമാനം മുതൽ 4.3 ശതമാനംവരെയാണ് വർധന. 20 കിലോമീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾക്കുള്ള മാസപ്പാസ് 350 രൂപയിൽനിന്ന് 360 രൂപയാക്കി. To advertise here, പന്നിയങ്കരയിൽ ഏഴരക്കിലോമീറ്റർ പിരിധിയിലുള്ളവരുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയുണ്ടെങ്കിലും നിയന്ത്രണമേർപ്പെടുത്തി. പുതിയ അപേക്ഷകർക്ക് സൗജന്യം അനുവദിക്കുന്നത് തത്കാലം കരാർകമ്പനി നിർത്തി. നിലവിൽ സൗജന്യം അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മൂന്നുമാസം കൂടുമ്പോൾ പുതുക്കിനൽകുക മാത്രമാണ് ചെയ്യുന്നത്. തീയതി കഴിഞ്ഞുപോയാൽ പുതുക്കിനൽകുന്നുമില്ല. സൗജന്യം നിഷേധിക്കുന്നതിൽ പ്രതിഷേധവുമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പന്തലാംപാടം സംയുക്ത സമരസമിതി എം.പി.ക്കും കളക്ടർക്കും ദേശീയപാതാ അതോറിറ്റിക്കും പരാതി നൽകി. [object Object] Content Highlights: Toll rates at Panniyankara increased by 2.7% to 4.3% in 2026., Non-commercial monthly pass increased from 350 to 360 INR., New applications for free travel within 7.5km are currently suspended., Public protests organized by the Panthalamppadam Joint Action Committee. Published: 02 Apr 2026, 06:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്നിയങ്കരയിലും ടോൾനിരക്ക് കൂടി; പ്രദേശവാസികൾക്കുള്ള സൗജന്യ… | Boolokam