പന്നിശല്യത്തിൽ വലഞ്ഞ് കർഷകർ

പന്നിശല്യത്തിൽ വലഞ്ഞ് കർഷകർ

M
MathrubhumiSource Link
ചിറ്റൂർ : കൃഷിനാശംവരുത്തുന്ന രോഗങ്ങളെയും ഉണക്കുഭീഷണിയെയും അതിജീവിച്ചെങ്കിലും പന്നിശല്യത്തിൽനിന്ന് രക്ഷനേടാതെ നല്ലേപ്പിള്ളിമേഖലയിലെ കൃഷിയിടങ്ങൾ. നല്ലേപ്പിള്ളിമേഖലയിൽ കൊറ്റമംഗലം, മലങ്കുളം, മല്ലക്കുളം, ചെട്ടികുളം ഭാഗങ്ങളിൽ ഏക്കറുകണക്കിന് കൃഷിയാണ് പന്നിയുടെ ആക്രമണത്തിൽ നശിച്ചത്. To advertise here, ഒരാഴ്ചകഴിഞ്ഞാൽ കൊയ്യാവുന്ന വയലുകളിൽ പന്നി കനത്തനാശം വരുത്തിയിരിക്കയാണ്. വൈക്കോൽപോലും കിട്ടാത്ത അവസ്ഥയാണ്. നേരത്തേ അഞ്ചോ ആറോ പന്നികളാണെത്തിയതെങ്കിൽ ഇപ്പോൾ 25-ലേറെ പന്നികളാണ് കൂട്ടമായി എത്തുന്നതെന്ന്‌ കർഷകർ പറയുന്നു. പന്നിയുടെ ആക്രമണംമൂലം വീടിനു പുറത്തിറങ്ങാനും കർഷകർക്ക്‌ ഭയമാണ്. ഓരോ സീസണിലും വിളവിറക്കുന്നത് നശിക്കുന്നതോടെ കൃഷിയൊരു ഭാഗ്യപരീക്ഷണമാവുകയാണെന്നും കടബാധ്യത നിലനിൽപ്പിനെ ബാധിക്കുന്നുണ്ടെന്നും ചെട്ടികുളം പാടശേഖരത്തിലെ കർഷകൻ വേലായുധൻ പറയുന്നു. പച്ചക്കറി, ചേന, ചേമ്പ്, വാഴ ഇവയൊക്കെ കൃഷിചെയ്തിരുന്നെങ്കിലും പന്നിശല്യംമൂലം അവ ഉപേക്ഷിച്ചെന്നും കർഷകർ പറയുന്നു. പന്നിയെ കൊല്ലാനുള്ള നിയമമുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. Published: 14 Mar 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്നിശല്യത്തിൽ വലഞ്ഞ് കർഷകർ — Mathrubhumi | Boolokam | Boolokam