പയ്യന്നൂർ: പയ്യന്നൂരിൽ ആര് എതിരുനിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ഐ.മധുസൂദനന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ നാടാണ് പയ്യന്നൂർ. പയ്യന്നൂരിന്റെ മണ്ണ് വെറുതെയല്ല ഇടതുകോട്ടയായത്. വലിയ പ്രതിസന്ധികളിൽപ്പോലും പാറപോലെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരാണ് ഇവിടത്തുകാർ. ഈ മണ്ണിനെ ആരുവിചാരിച്ചാലും കളങ്കപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. To advertise here, വി.ബാലൻ അധ്യക്ഷനായി. പയ്യന്നൂർ മണ്ഡലത്തിൽ അഞ്ചുവർഷം നടപ്പാക്കിയ വികസനപ്രവർത്തനങ്ങളടങ്ങിയ വെബ്സൈറ്റ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സ്ഥാനാർഥി ടി.ഐ.മധുസൂദനൻ, സി.സത്യപാലൻ, പി.സന്തോഷ്, പി.ശശിധരൻ, സരിൻ ശശി, കെ.വി.ബാബു, ജോയ്സ് പുത്തൻപുര, പി.പി.ദിവാകരൻ, പി.വി.ദാസൻ, പി.ജയൻ, ഇക്ബാൽ പോപ്പുലർ, ഒ.ടി.സുജേഷ്, ജോസ് മാത്യു, അസൈനാർ അരവഞ്ചാൽ എന്നിവർ പങ്കെടുത്തു. Content Highlights: CM Pinarayi Vijayan emphasizes the strength of LDF in Payyannur., TI Madhusoodanan officially campaigns for the 2026 assembly seat., Launch of a new website showcasing 5 years of development in Payyannur., Strong support from senior party leaders including MV Jayarajan and PK Sreemathi. Published: 05 Apr 2026, 09:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല- പിണറായി വിജയൻ
M
MathrubhumiSource Link
about 1 month ago