പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഡി.ആർ.എം. സന്ദർശിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഡി.ആർ.എം. സന്ദർശിച്ചു

പയ്യന്നൂർ : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാലക്കാട് ഡിവിഷൻ ഉന്നതതലസംഘം സന്ദർശിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന്റെ നേതൃത്വത്തിൽ എ.ഡി.ആർ.എം. എസ്.ജയകൃഷ്ണൻ, സീനിയർ ഡി.സി.എം. അരുൺ തോമസ്, ഗതിശക്തിവിഭാഗം എൻജിനീയർമാരായ ബെർജാസ് അഹമ്മദ്, അഭിഷേക് വർമ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. To advertise here, മംഗളുരു മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷൻ, പാളം ഉൾപ്പെടെ പരിശോധിച്ചു. പയ്യന്നൂരിലെ നവീകരിച്ച വിശ്രമമുറി, ശൗചാലയങ്ങൾ, പ്ലാറ്റ്ഫോം, പ്രവേശനകവാടം ഉൾപ്പെടെ ഡി.ആർ.എമ്മും സംഘവും വിലയിരുത്തി. ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അമൃത്‌ ഭാരത് പദ്ധതി പ്രവൃത്തി ഒരുമാസത്തിനകം പൂർത്തീകരിക്കാൻ ഡി.ആർ.എം. മധുകർ റോട്ട് നിർദേശം നൽകി. ലിഫ്റ്റ് ഒഴിച്ച് ബാക്കി മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കുമെന്ന് എ.ഡി.ആർ.എം. എസ്.ജയകൃഷ്ണൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി. മൂന്ന്‌ ലിഫ്റ്റുകളാണ് വരുന്നത്. ഇതിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മേൽനടപ്പാത (ഫൂട്ട് ഓവർ ബ്രിഡ്ജ്) ആണ് ബാക്കിയുള്ളത്. സ്റ്റേഷനിലെ പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു. പ്രവൃത്തി തുടങ്ങിയത് 2023-ൽ 2023 ഓഗസ്റ്റിൽ പ്രധാനമന്ത്രി 27 സംസ്ഥാനങ്ങളിലെ 508 അമൃത് ഭാരത് പദ്ധതി സ്റ്റേഷനുകളുടെ പ്രവൃത്തി ഒരുമിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. കേരളത്തിൽ ആറ് സ്റ്റേഷനുകളുണ്ടായിരുന്നു. അതിലൊന്നാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ. കിറ്റ്കോ രൂപരേഖ തയ്യാറാക്കിയ പയ്യന്നൂർ സ്റ്റേഷന് 31.40 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. മേൽനടപ്പാതകൾ, എസ്കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ ഉൾപ്പെടെ വിപുലീകരിക്കും. അടിസ്ഥാനസൗകര്യം വർധിപ്പിച്ച് വരുമാനം കൂട്ടുകയെന്നതാണ് ലക്ഷ്യം. എന്നാൽ, 2026 ആയിട്ടും പ്രവൃത്തി പൂർത്തിയായില്ല. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ്. ഉൾപ്പെടെ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഡി.ആർ.എം. സന്ദർശിച്ചു — Mathrubh… | Boolokam