പരപ്പ : മലനാട്ടിലെ പ്രധാന കച്ചവടകേന്ദ്രമായ പരപ്പയിൽ യാത്രാക്കുരുക്ക്. സ്കൂൾ കവലയിലാണ് ബസും മറ്റ് വാഹനങ്ങളും നിറഞ്ഞ് ഗതാഗതതടസ്സമുണ്ടാകുന്നത്. To advertise here, രാവിലെയാണ് തിരക്ക് കൂടുതൽ. വിദ്യാർഥികളും മറ്റ് യാത്രക്കാരും അധികമുള്ള സമയം. ഓട്ടോ, ടാക്സി എന്നിവ ചേരുമ്പോൾ ചില സമയങ്ങളിൽ അപകടസാധ്യതയുണ്ട്. ദീർഘദൂരം ഉൾപ്പടെ അമ്പതിലധികം ബസ് സർവീസുകൾ ഇതുവഴിയുണ്ട്. വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യക്കുറവുണ്ട്. ബസുകൾ റോഡുവക്കിലാണ് നിർത്തിയിടുന്നത്. ഇതും യാത്രാതടസ്സത്തിന് കാരണമാകുന്നുണ്ട്. സ്കൂൾ കവലയ്ക്കടുത്ത് റോഡിനോടുചേർന്ന് വെള്ളമെടുക്കാത്ത കുഴൽക്കിണറുണ്ട്. ടൗണിൽ യാത്രാതടസ്സത്തിന് ഇത് കാരണമാകുന്നു. ബസ്‌സ്റ്റാൻഡിൽ വിശ്രമകേന്ദ്രമൊരുങ്ങി : ടൗണിലെ യാത്രാക്കുരുക്കിന് പരിഹാരമായി ബസ്‌സ്റ്റാൻഡ് നിർമിക്കണമെന്നത് മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്. ടൗണിനടുത്ത് ബസ്‌സ്റ്റാൻഡിനായി ലഭിച്ച സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത് വിശ്രമകേന്ദ്രമൊരുക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ മുടക്കിൽ നിർമിച്ച ഇത് വെള്ളവും വൈദ്യുതിയും ലഭിച്ചാലുടൻ തുറക്കും. ബസ്‌സ്റ്റാൻഡ് വികസനത്തിന് 80 ലക്ഷം രൂപ എം.എൽ.എ.യുടെ വികസനനിധിയിൽനിന്ന് മാറ്റിവെച്ചിട്ടുണ്ട്. ബസ്‌സ്റ്റാൻഡിനായി 58.75 സെന്റ് സ്ഥലം 15വർഷം മുമ്പാണ് സൗജന്യമായി ലഭിച്ചത്. അഞ്ചുവർഷം മുമ്പ് ശിലാസ്ഥാപനവും നടത്തി. സാങ്കേതിക തടസ്സങ്ങളാൽ നിർമാണം വൈകി. സ്ഥലം ടാർചെയ്ത് നിലവിലുള്ള വിശ്രമകേന്ദ്രത്തോടുചേർന്ന് കെട്ടിടം നിർമിക്കാനുള്ള പദ്ധതി ഗ്രാമപ്പഞ്ചായത്തധികൃതർ തയ്യാറാക്കിവരുന്നു. Published: 17 Mar 2026, 04:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
