പരമോന്നതനേതാവ് ഇപ്പോഴും തിരശ്ശീലയ്ക്കുപിന്നിൽ, നിയന്ത്രണം IRGCയ്ക്ക്; ഇറാനിൽ ഭരണകൂടത്തകർച്ചയോ?

പരമോന്നതനേതാവ് ഇപ്പോഴും തിരശ്ശീലയ്ക്കുപിന്നിൽ, നിയന്ത്രണം IRGCയ്ക്ക്; ഇറാനിൽ ഭരണകൂടത്തകർച്ചയോ?

ടെഹ്റാൻ: പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് ശേഷം ആറാഴ്ചയോളം കഴിഞ്ഞിട്ടും മുജ്‌തബ ഖമനേയിയെ ഇറാനികൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്നാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി കണക്കാക്കപ്പെടുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മുജ്തബ ഖമനേയിയുടെ അഭാവം വലിയ രീതിയിലാണ് പ്രകടമാകുന്നത്. പരമോന്നതനേതാവിന്റേതിനുപകരം മതപുരോഹിതൻ്റെ പ്രസ്താവനകൾ ദേശീയ ടെലിവിഷനിൽ വായിക്കുകയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യുകയാണ്. മുജ്തബ സന്ദേശങ്ങൾ കൈമാറുന്നതായി കാണിക്കുന്ന എഐ ജനറേറ്റഡ് വീഡിയോകൾ പോലും ഭരണകൂടം ഉപയോഗിച്ചു. ഇതെല്ലാം പുതിയ പരമോന്നത നേതാവിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വർദ്ധിപ്പിക്കുന്നു. To advertise here, അലി ഖമനേയിയുടെ കാലഘട്ടത്തിൽ, പ്രസംഗം, വിധി, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഇടപെടൽ എന്നിവയില്ലാതെ ഒരാഴ്ച പോലും ഇറാനിൽ കടന്നുപോയിരുന്നില്ല. അലി ഖമനേയിയെയും ഇറാനിലെ ഉന്നത സൈനിക കമാൻഡർമാരെയും കൊന്നൊടുക്കിയ അതേ ആക്രമണങ്ങളിൽ മുജ്തബയ്ക്ക് സാരമായ പരിക്കുകളേറ്റതായാണ് റിപ്പോർട്ട്. അതേസമയം മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹം ഓഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കുകയും യുദ്ധം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലും യുഎസുമായുള്ള ചർച്ചകളിൽ തീരുമാനമെടുക്കുന്നതിൽ ഏർപ്പെടുകയും ചെയ്യുന്നു എന്ന് റോയിട്ടേഴ്സിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇൻ്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ ഇറാൻ പ്രോജക്റ്റ് ഡയറക്ടർ അലി വെയ്സ് പറയുന്നത്, മുജ്തബ നിർണായക തീരുമാനങ്ങളെടുക്കാനോ ചർച്ചകളെ മൈക്രോമാനേജ് ചെയ്യാനോ കഴിയുന്ന അവസ്ഥയിലല്ലെന്നും എന്നാൽ പ്രധാനപ്പെട്ട വിശാലമായ തീരുമാനങ്ങൾക്കുള്ള അവസാന അനുമതിക്കായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുകയാണ് എന്നുമാണ്. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ട്, ഇറാൻ ഭരണകൂടം തീർത്തും ദുർബലമായിരിക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നേതാക്കൾക്കും പ്രതിനിധികൾക്കും ഏകീകൃത നിലപാട് സ്വീകരിക്കാൻ സമയം നൽകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ സംഭവവികാസങ്ങൾ ദുർബലമായ ഒരു സംവിധാനത്തേക്കാൾ പുനഃക്രമീകരിച്ച ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. സൈനിക-സുരക്ഷാ വിഭാഗത്തിൽ അധികാരങ്ങൾ ഏകീകരിക്കപ്പെടുന്നതായാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഈ മാറ്റം ഇറാന്റെ രണ്ടാംഘട്ട ചർച്ചകൾക്കുള്ള വിമുഖതയിൽ കൂടുതൽ പ്രതിഫലിക്കുന്നുമുണ്ട്. യുഎസും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രിയും ഇറാൻ സംഘത്തിന് നേതൃത്വം വഹിച്ച അബ്ബാസ് അരാഗ്ചി, ഇറാനിയൻ സൈന്യം നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകിടക്കും എന്ന് പ്രഖ്യാപിച്ചു. എന്നാൽ ഈ സന്ദേശം പെട്ടെന്ന് തിരുത്തപ്പെട്ടു. ചർച്ചാസംഘത്തെ തിരികെ വിളിച്ചതായും അരാഗ്ചിയുടെ പ്രസ്താവനകൾ ട്രംപിന് യുദ്ധത്തിന്റെ വിജയിയായി സ്വയം പ്രഖ്യാപിക്കാനും വിജയം ആഘോഷിക്കാനുമുള്ള ഏറ്റവും നല്ല അവസരം നൽകി എന്ന് ഇറാൻ ദേശീയ മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ, യുഎസ് നാവിക ഉപരോധം തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സായുധസേന പ്രഖ്യാപിച്ചു. ഭരണ സംവിധാനത്തിന്റെ താളപ്പിഴവിനെ സൂചിപ്പിക്കുന്നതിനു പകരം, ഈ സംഭവം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC), സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (SNSC), സൈനിക ബന്ധങ്ങളുള്ള രാഷ്ട്രീയ വ്യക്തികൾ എന്നിവരടങ്ങുന്ന ശക്തമായി ഏകോപിപ്പിച്ച ഒരു ഭരണ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല അടുത്തിടെ ഐആർജിസി മേധാവി അഹ്‌മദ് വാഹിദി, സുരക്ഷാ മേധാവി മുഹമ്മദ് ബാഗർ സൊൽഘാദിന്റെ സഹായത്തോടെ ഒരു കേന്ദ്രവ്യക്തിയായി ഉയർന്നു വന്നിരിക്കുന്നു. ഇതിനിടെ സിവിൽ, സൈനിക നേതൃത്വങ്ങൾക്കിടയിൽ ഒരു ഭിന്നത എന്ന ധാരണയ്ക്ക് വിപരീതമായി, ഇറാൻ ഒരു സംയോജിത സംവിധാനമായി പ്രവർത്തിക്കുന്നു എന്നും നയതന്ത്രവും സൈനിക തന്ത്രവും അടുത്ത ബന്ധത്തിലാണെന്നും വിദഗ്ദ്ധർ വാദിക്കുന്നുമുണ്ട്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഭരണകൂടത്തെ സംരക്ഷിക്കാനായി സ്ഥാപിക്കപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC), ഇറാനിലെ ഏറ്റവും ശക്തമായ സ്ഥാപനമായി വളർന്നിരിക്കുന്നു. ഇന്ന്, ഇത് സൈനികശക്തി എന്ന നിലയിൽ മാത്രമല്ല, ഒരു ഇന്റലിജൻസ് ശൃംഖല, സാമ്പത്തിക കൂട്ടായ്മ, പ്രാദേശിക അധികാരകേന്ദ്രം എന്നി നിലകളിലും പ്രവർത്തിക്കുന്നു. ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ സഖ്യകക്ഷികളായ ഗ്രൂപ്പുകളിലൂടെ സ്വാധീനം ചെലുത്തുന്നു. അതിന്റെ ബസിജ് സേന ആഭ്യന്തര നിയന്ത്രണം നടപ്പിലാക്കുന്നു, അതേസമയം എലൈറ്റ് ഖുദ്സ് ഫോഴ്സ് വിദേശ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഇറാൻ്റെ സുതാര്യതയില്ലാത്ത രാഷ്ട്രീയസംവിധാനം അതിൻ്റെ നേതൃത്വത്തിലെ വിള്ളൽ എത്രത്തോളമെന്ന് നിർണ്ണയിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദീർഘകാലം മുജ്തബ വിട്ടുനിൽക്കുമ്പോൾ, ചോദ്യങ്ങൾ കൂടുതൽ തീവ്രമാകും. എന്നാൽ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പാശ്ചാത്യ ഉദ്യോഗസ്ഥരും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന ഭ്രമങ്ങൾ മാത്രമാണെന്ന് വിശേഷിപ്പിച്ച് ഇറാനിയൻ സർക്കാർ-അനുബന്ധവൃത്തങ്ങൾ തള്ളിക്കളഞ്ഞു. പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗലിബാഫിനെ ഇറാനിലെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ പ്രതീകവൽക്കരിക്കാനായി ഭരണകൂടം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പരിഷ്കരണാനുകൂല വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കാളിയായിരുന്ന ഈ മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ കമാൻഡർ, നയതന്ത്രജ്ഞരെയും പട്ടാളക്കാരെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഇറാനിലെ ചുരുക്കം രാഷ്ട്രീയക്കാരിൽ ഒരാളായി ഉയർന്നുവന്നിട്ടുണ്ട്. ഇതുവരെ, ഒരു പരമോന്നത നേതാവിൻ്റെ അനുമതിയില്ലാതെ ഒരു തീരുമാനവും ഇറാനിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും, നേതാവിൻ്റെ നേരിട്ടുള്ള അംഗീകാരം ആവശ്യമില്ലാത്ത ഒരു പുതിയ ഘട്ടത്തിലേക്ക് ഇറാൻ പ്രവേശിച്ചിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മുഹമ്മദ് ബാഗർ സൊൽഘാദ് പോലുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ശൃംഖല, മിസൈൽ പ്രോഗ്രാം, ആണവ ശേഷി, പ്രാദേശിക സഖ്യങ്ങൾ എന്നിവ സംരക്ഷിക്കുന്നത് ഉൾപ്പെടെ ഇറാനിയൻ ഭരണസംവിധാനത്തെ കൃത്യമായി നിർവചിക്കുന്നുണ്ട്. ഐആർജിസി മേധാവി അഹ്‌മദ് വാഹിദിയുടെ ഉയർച്ച ഇറാനെ കൂടുതൽ സംഘർഷപരമായ ഒരു നിലപാടിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. Content Highlights: Mujtaba Khamenei remains unseen for six weeks, fueling rumors of injury or incapacity., The Iranian regime is utilizing AI-generated content to maintain the appearance of leadership., Decision-making has shifted toward a unified military-security apparatus led by the IRGC., Mohammad Bagher Ghalibaf has emerged as a key diplomatic and political figure., Iran is transitioning to a model where a visible Supreme Leader may no longer be required for strategic policy. Published: 22 Apr 2026, 04:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരമോന്നതനേതാവ് ഇപ്പോഴും തിരശ്ശീലയ്ക്കുപിന്നിൽ, നിയന്ത്രണം I… | Boolokam