പൊതുമരാമത്തുവകുപ്പും വൈദ്യുതിവകുപ്പും രണ്ടുതട്ടിൽ To advertise here, പരവൂർ : വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ വൈകിയതോടെ പരവൂർ-തെക്കുംഭാഗം റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിന് ചെലവാകുന്ന തുക പൊതുമരാമത്ത് റോഡ് വിഭാഗം വൈദ്യുതിവകുപ്പിൽ അടച്ചിട്ടില്ല. ഇതിനാൽ തൂണുകൾ മാറ്റാൻ കെ.എസ്.ഇ.ബി. നടപടി സ്വീകരിക്കുന്നില്ല. ഇതോടെ, മാർച്ചിൽ പൂർത്തിയാകുമെന്നു കരുതിയ പാതനവീകരണം അനന്തമായി നീളുകയാണ്. ഇതോടൊപ്പം നവീകരണം നടത്തേണ്ട പരവൂർ-കലയ്ക്കോട്, മണിയംകുളം-കുട്ടൂർ റോഡുകളുടെ ടാറിങ്ങും മുടങ്ങിക്കിടക്കുകയാണ്. അഞ്ചുകോടി രൂപ ചെലവിലാണ് മൂന്ന് റോഡുകളും ബി.എം. ആൻഡ് ബി.സി. രീതിയിൽ നവീകരിക്കുന്നത്. രണ്ടരവർഷംമുൻപാണ് നവീകരണത്തിന് ടെൻഡറായത്. തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ സർക്കാരിനെ സമീപിച്ചതോടെ ഒരുവർഷംമുൻപാണ് ടെൻഡറിന് അംഗീകാരം നൽകിയത്. എന്നാൽ അതിനുശേഷവും നടപടിയുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പു സമയത്താണ് പണി തുടങ്ങിവെച്ചത്. എന്നാൽ തെക്കുംഭാഗം റോഡിലേക്ക് കയറിനിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം ഉണ്ടാകുകയായിരുന്നു. വർക്കല-കാപ്പിൽ തീരദേശഭാഗത്തേക്കുള്ള റോഡായതിനാൽ വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ ആശ്രയിക്കുന്ന പാതയാണിത്. കുണ്ടുംകുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങളും പതിവാണ്. Published: 18 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
