BoolokamBoolokam
പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെക്രെയിൻ മറിഞ്ഞു

പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെക്രെയിൻ മറിഞ്ഞു

M
MathrubhumiSource Link
സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു To advertise here, പന്തീരാങ്കാവ് : ദേശീയപാത സർവീസ് റോഡിനരികെ പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ നിയന്ത്രണംവിട്ട ക്രെയിൻ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. പൂളേങ്കര അത്താണിക്ക് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സർവീസ് റോഡിലേക്ക് ക്രെയിൻ മറിഞ്ഞതോടെ പന്തീരാങ്കാവ്-രാമനാട്ടുകര സർവീസ് റോഡിലും പന്തീരാങ്കാവ് അങ്ങാടിയാലും ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. മറ്റൊരു ക്രെയിൻ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ക്രെയിൻ നീക്കിയാണ് സർവീസ് റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. ക്രെയിൻ മറിയുന്ന സമയത്ത് ഇതുവഴി മറ്റുവാഹനങ്ങൾ വരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. Published: 04 May 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!