തിരുവനന്തപുരം: ടി20 ലോകകപ്പ് താരമെന്ന തിളക്കവും ആത്മവിശ്വാസവുമായാണ് സഞ്ജു സാംസൺ ഇത്തവണ ഐ.പി.എലിന് പാഡണിയുന്നത്. ചെന്നൈ സൂപ്പർ കിങ്സാണ് പുതിയ തട്ടകം. രാജസ്ഥാൻ റോയൽസിനോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ, പുതിയ ടീമിനൊപ്പമുള്ള യാത്രയെ താരം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രത്യേകിച്ച്, ചെന്നൈയിൽ മഹേന്ദ്ര സിങ് ധോനിക്കൊപ്പം രണ്ട് മാസം ചെലവഴിക്കാൻ സാധിക്കുന്നത് കരിയറിലെ വലിയൊരു അവസരമാണെന്നും മത്സരത്തെ ധോണി സമീപിക്കുന്ന രീതി നേരിട്ട് കണ്ടറിയാൻ സാധിക്കുമെന്നും സഞ്ജു പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, പരാജയങ്ങളെക്കുറിച്ചുള്ള കൃത്യമായ വിശകലനമാണ് തന്റെ തിരിച്ചുവരവിന് കാരണമായതെന്ന് സഞ്ജു വ്യക്തമാക്കി. ന്യൂസീലൻഡ് പരമ്പരയിലെ പരാജയത്തിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തും സോഷ്യൽ മീഡിയയിൽനിന്ന് മാറിനിന്നും സമാധാനമായി ചിന്തിക്കാൻ സമയം കണ്ടെത്തി. തുടർച്ചയായ പരാജയങ്ങൾക്കിടയിലും കഠിനധ്വാനത്തിൽ വിശ്വസിച്ച തനിക്ക് ദൈവം ഫലം നൽകി. ഏഴ് ദിവസം ടീമിനൊപ്പം ലഭിച്ച സമയം മാറ്റങ്ങൾ വരുത്താൻ വിനിയോഗിച്ചു. ഷോട്ട് സെലക്ഷനിൽ മാറ്റം വരുത്തിയും പന്ത് നോക്കി കളിക്കാനും ശ്രമിച്ചത് ഗുണകരമായി. വെസ്റ്റ് ഇൻഡീസിനെതിരായ 97 റൺസാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സെന്നും സഞ്ജു ഓർത്തെടുത്തു. ക്രിക്കറ്റ് ലോകത്തെ പ്രമുഖരിൽനിന്ന് ലഭിക്കുന്ന പിന്തുണ വലിയ ഊർജമാണ് നൽകുന്നതെന്ന് സഞ്ജു പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറിൽനിന്ന് ലഭിച്ച സന്ദേശം തന്നെ വൈകാരികമായി സ്പർശിച്ച ഒന്നായിരുന്നു. ഗൗതം ഗംഭീറുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മലയാളികൾക്ക് എല്ലായിടത്തും ലഭിക്കുന്ന ബഹുമാനം അഭിമാനകരമാണെന്നും എല്ലാവരും 'ചേട്ടാ' എന്ന് വിളിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാജയങ്ങളെക്കാൾ കഠിനധ്വാനത്തിലാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സഞ്ജു പറഞ്ഞു. Published: 16 Mar 2026, 09:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പരാജയങ്ങളിൽ നിന്ന് പാഠം, ഇനി ലക്ഷ്യം ധോണിക്കൊപ്പമുള്ള ഇന്നിങ്‌സ്; പുതിയ യാത്രയുടെ ആവേശത്തിൽ സഞ്ജു
M
MathrubhumiSource Link
about 2 months ago