പരാധീനതകൾ ഒഴിയാതെ ചങ്ങനാശ്ശേരി റവന്യൂടവർ

പരാധീനതകൾ ഒഴിയാതെ ചങ്ങനാശ്ശേരി റവന്യൂടവർ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ എന്ന് മാറും. പരാധീനതകൾ ഒഴിയാതെ റവന്യൂടവർ തുടരുകയാണ്. ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ടവറിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശൗചാലയങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവ പണിമുടക്കിലായിട്ട് നാളുകളായി. നാളിതുവരെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ അധികൃതരും ശ്രമിക്കുന്നില്ല. ഇനിയെങ്കിലും കണ്ണ് തുറക്കുമോയെന്നാണ് ജീവനക്കാരും നഗരവാസികളും പറയുന്നത്. To advertise here, മൂക്കുപൊത്താതെ ഇവിടേക്ക്‌ പ്രവേശിക്കാനാകില്ല. വിവിധ സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന റവന്യൂടവറിൽ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ടവറിലെ ഗ്രൗണ്ട് ഫ്‌ളോറിലെ സ്ത്രീകളുടെ ശൗചാലയം അടച്ചിട്ട് വർഷങ്ങളായി. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ ടവറിലെ മൂന്നാംനിലയിലെ ശൗചാലയത്തിലേക്ക് ഓടണം. പൈപ്പിൽ വെള്ളമുണ്ടെങ്കിലും ടാപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഭക്ഷണം കഴിച്ചാൽ കൈകഴുകാൻ കുപ്പിവെള്ളത്തെ ആശ്രയിക്കണം. മഴക്കാലത്ത് ടവറിനുള്ളിൽ വെള്ളക്കെട്ടാകും. ടവറിനുള്ളിലെ വിവിധ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ മേൽക്കൂര ഗ്ലാസുകൊണ്ട് നിർമിച്ചതാണ്. ഗ്ലാസ് മേൽക്കൂരയിലെ ചോർച്ചമൂലം ഇവിടെ നിന്നുവീഴുന്ന വെള്ളമാണ് ടവറിനുള്ളിൽ കെട്ടിക്കിടക്കുന്നത്. ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടെ നിർമിച്ച ടവറാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. മൂന്ന് ലിഫ്റ്റുകൾ ഉണ്ടെങ്കിലും മിക്കതും പ്രവർത്തിക്കുന്നില്ല. ആറ് നിലകളുള്ള കെട്ടിടത്തിൽ വിവിധ വകുപ്പുകളിലായി ഗർഭിണികളും ഭിന്നശേഷിക്കാരും ജോലിചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഓരോ നിലയിലെ ഓഫീസുകളിൽ എത്തണമെങ്കിൽ പടികൾ ചവിട്ടിവേണം എത്താൻ. പ്രായമായവരും ഗർഭിണികളും ഭിന്നശേഷിക്കാരും ആണ് ഏറെ ബുദ്ധിമുട്ടുന്നത്. ലിഫ്റ്റുകൾ വർക്കല്ലാത്തതിനെ തുടർന്ന് ജി.എസ്.ടി. ഓഫീസർ താഴെ വന്നിരുന്നാണ് ഫയലുകൾ നോക്കുന്നത്. അവർക്ക് ബൈപ്പാസ് കഴിഞ്ഞതിനാൽ മുകളിലെ നിലയിലേക്കുള്ള പടികൾ കയറുവാൻ കഴിയില്ല. താലൂക്കോഫീസ്, താലൂക്ക് സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, താലൂക്ക് വ്യവസായ ഓഫീസ്, വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസ്, ആർ.ടി.ഒ ഓഫീസ്, വഖഫ് ബോർഡ്, ട്രഷറി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, സർവീസ് ബാങ്കുകൾ, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ജി.എസ്.ടി. ഓഫീസ് നിരവധി ഓഫീസുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി നൂറ്കണക്കിന് ജനങ്ങളാണ് ഇവിടേക്ക് ഓരോ ആവശ്യത്തിനും എത്തുന്നത്. ടവറിന്റെ ചുമതല ഹൗസിങ് ബോർഡിനാണ്. ജീവനക്കാരുടെ പരാതികൾ പരിഹരിക്കാനും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി ക്ലേശങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ടവറിലെ ജീവനക്കാരുടെ ആവശ്യം. Published: 23 Apr 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരാധീനതകൾ ഒഴിയാതെ ചങ്ങനാശ്ശേരി റവന്യൂടവർ — Mathrubhumi | Bo… | Boolokam