പരിചയ സർട്ടിഫിക്കറ്റിൽ ക്രമക്കേട്: പി.ആർ.ഡി. റാങ്ക് ലിസ്റ്റിന് വിലക്ക്

പരിചയ സർട്ടിഫിക്കറ്റിൽ ക്രമക്കേട്: പി.ആർ.ഡി. റാങ്ക് ലിസ്റ്റിന് വിലക്ക്

M
MathrubhumiSource Link
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിൽ അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിയമനത്തിന് പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ താത്കാലികമായി തടഞ്ഞു. To advertise here, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പരിചയ സർട്ടിഫിക്കറ്റിൽ ക്രമക്കേടുണ്ടെന്ന പരാതിയെത്തുടർന്നാണ് 14 പേരടങ്ങുന്ന പട്ടിക രണ്ടുമാസത്തേക്കു തടഞ്ഞത്. റാങ്ക് പട്ടികയിൽ കൂടുതൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും പി.ആർ.ഡി.യുടെ എംപാനൽമെന്റ് ലിസ്റ്റിലെ പ്രദേശിക വാർത്താശേഖരണത്തിനുള്ള 'പ്രിസം' പദ്ധതിക്കാരെ താത്കാലികജീവനക്കാരെന്ന പരിചയസർട്ടിഫിക്കറ്റ് നൽകിയാണ് പരീക്ഷയ്ക്കു യോഗ്യരാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. തടഞ്ഞത് പിൻവാതിൽ നിയമനം മൂലം- കെ.സി.വേണുഗോപാൽ തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. റാങ്ക് ലിസ്റ്റിലുള്ളവർ സമർപ്പിച്ച പരിചയ സർട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ. തിടുക്കത്തിൽ തയ്യാറാക്കിയ ഇത്തവണത്തെ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരിൽനിന്നുള്ള ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയുമുണ്ട്. മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പിലാണു പുതിയ തട്ടിപ്പ്. രാഷ്ട്രീയ ശുപാർശയിൽ പി.ആർ.ഡി.യുടെ എംപാനൽമെന്റ് ലിസ്റ്റിൽ കയറിപ്പറ്റിയ പ്രദേശിക വാർത്താശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താത്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നൽകിയാണ് പി.ആർ.ഡി. പരീക്ഷയ്ക്ക് യോഗ്യരാക്കിയത്- വേണുഗോപാൽ പറഞ്ഞു. Content Highlights: Kerala Administrative Tribunal has temporarily stayed the publication of the PSC rank list for the Assistant Information Officer post., The stay is effective for two months pending an investigation into certificate irregularities. Published: 31 Mar 2026, 07:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിചയ സർട്ടിഫിക്കറ്റിൽ ക്രമക്കേട്: പി.ആർ.ഡി. റാങ്ക് ലിസ്റ്റ… | Boolokam