പരിഭവമോ? പ്രചാരണത്തിന് ഇറങ്ങാതെ ആന്റണി രാജു, സുധീർ കരമനയ്ക്കായി ഫേസ്ബുക്കിലൂടെ വോട്ടഭ്യർഥന

പരിഭവമോ? പ്രചാരണത്തിന് ഇറങ്ങാതെ ആന്റണി രാജു, സുധീർ കരമനയ്ക്കായി ഫേസ്ബുക്കിലൂടെ വോട്ടഭ്യർഥന

M
MathrubhumiSource Link
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന് മുൻ മന്ത്രി ആന്റണി രാജു. തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോഴും ആന്റണി രാജു വിട്ടുനിൽക്കുന്നത് എൽഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തൊണ്ടിമുതൽ കേസിലെ നിയമതടസങ്ങൾ മൂലം മത്സരിക്കാൻ കഴിയാതെവന്ന ആന്റണി രാജു, എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്കുവേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് മുന്നണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. To advertise here, സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ സുധീർ കരമനയ്ക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ആന്റണി രാജുവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് അദ്ദേഹത്തിന്റെ ഈ വിട്ടുനിൽക്കലിന് പിന്നിലെന്നാണ് വിവരം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയുടെ സജീവസാന്നിധ്യമില്ലാത്തത് ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സുധീർ കരമനയെ സ്ഥാനാർഥിയാക്കിയതിൽ ആന്റണി രാജുവിനും അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു. താനുമായി വേണ്ടത്ര ആലോചിക്കാതെയാണ് സിപിഎം ഈ തീരുമാനമെടുത്തതെന്ന പരാതി ആന്റണി രാജുവിനുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. താൻ നിർദേശിച്ച, അല്ലെങ്കിൽ ആഗ്രഹിച്ച ഒരാളെ സ്ഥാനാർഥിയാക്കാൻ കഴിയാത്തതിലുള്ള പ്രതിഷേധമായാണ് അദ്ദേഹം പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്റണി രാജുവിനെപ്പോലൊരു നേതാവ് പ്രചാരണരംഗത്ത് സജീവമാകാത്തത് എൽഡിഎഫ് ഒറ്റക്കെട്ടല്ല എന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായ സി.പി. ജോൺ വളരെ നേരത്തെതന്നെ പ്രചാരണം ആരംഭിച്ച് മണ്ഡലത്തിൽ സജീവമാണ്. ബിജെപി സ്ഥാനാർഥിയും പ്രചാരണരംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ആന്റണി രാജുവിന്റെ അസാന്നിധ്യം എൽഡിഎഫിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇടത് മുന്നണി സ്ഥാനാർഥിയായ സുധീർ കരമനയുമായി ആന്റണി രാജു ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. പ്രചാരണ പരിപാടികൾ ആലോചിക്കുന്ന യോഗങ്ങളിൽനിന്നും ഇടതുമുന്നണിയുടെ പൊതുയോഗങ്ങളിൽനിന്നും ആന്റണി രാജു വിട്ടുനിൽക്കുകയാണ്. എന്നാൽ, ധാർമികമായ കാരണങ്ങളാലാണ് താൻ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ആന്റണി രാജുവിന്റെ പ്രതികരണം. ആന്റണി രാജുവിനെ അനുനയിപ്പിച്ച് പ്രചാരണ രംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ എൽഡിഎഫ് ആരംഭിച്ചിട്ടുണ്ട്. Content Highlights: Antony Raju abstains from LDF campaign activities in Thiruvananthapuram., Internal dissatisfaction over candidate selection of Sudheer Karamana., Impact of the sitting MLA's absence on the triangular election battle., LDF leadership initiates efforts to reconcile with Antony Raju. Published: 25 Mar 2026, 12:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിഭവമോ? പ്രചാരണത്തിന് ഇറങ്ങാതെ ആന്റണി രാജു, സുധീർ കരമനയ്ക്… | Boolokam