പരിമഠം ദുർഗാക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി

പരിമഠം ദുർഗാക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി

M
MathrubhumiSource Link
ന്യൂമാഹി : പരിമഠം ദുർഗാക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന പൂരോത്സവത്തിന് തിങ്കളാഴ്ച രാത്രി കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്‌മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്‌ മുഖ്യകാർമികത്വം വഹിച്ചു. To advertise here, കലവറ നിറയ്ക്കൽ ഘോഷയാത്ര, ഇരട്ടത്തായമ്പക എന്നിവയുണ്ടായി, 24-ന് വൈകിട്ട് തിരുവാതിരകളി, 25-ന് ഏഴിന് ഓട്ടൻതുള്ളൽ, രാത്രി ഒമ്പതിന് തായമ്പക, 31-ന് വൈകിട്ട് കാഴ്ചശീവേലി, രാത്രി ഒമ്പതിന് മാങ്ങോട്ടുംകാവിലേക്ക് വാൾ എഴുന്നള്ളത്ത്, പൂരംകുളിക്ക് ശേഷം അഴീക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ഏപ്രിൽ ഒന്നിന് രാവിലെ ആറാട്ട്, കൊടിയിറക്കൽ, ഉച്ചപ്പൂജ, ആറാട്ട് സദ്യ എന്നിവ നടക്കും. വാഴയിൽ കോങ്കി മടപ്പുര തിരുവപ്പന പാതിരിയാട് : വാഴയിൽ കോങ്കി മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് വെള്ളാട്ടങ്ങൾ, രാത്രി കലശക്കാഴ്ച. ബുധനാഴ്ച ഗുളികൻ, തിരുവപ്പന, കാരണവർ, കുട്ടിശാസ്തപ്പൻ, ഇളയിടത്ത് ഭഗവതി, മണത്തണപ്പോതി തിറകൾ. ഉത്സവദിവസങ്ങളിൽ അന്നദാനമുണ്ടാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിമഠം ദുർഗാക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി — Mathrubh… | Boolokam