ഹൈദരാബാദ്: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ശനിയാഴ്ച നടന്ന പരിശീലന മത്സരത്തിനിടെ താത്ക്കാലിക ക്യാപ്റ്റൻ ഇഷാൻ കിഷനോട് സഹതാരവും സ്പിൻ ബൗളുമായ സീഷാൻ അൻസാരി രോഷത്തോടെ പെരുമാറുന്നതാണ് വീഡിയോയിലുള്ളത്. To advertise here, സൺറൈസേഴ്‌സ് ബി ടീമിന് വേണ്ടി ഗ്രൗണ്ടിലിറങ്ങിയ ഇഷാൻ കിഷനും ലിയാം ലിവിങ്‌സ്റ്റണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എട്ടാം ഓവറിൽ 20 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. എന്നാൽ, അതേ ഓവറിലെ അവസാന പന്തിൽ സീഷാൻ, ഇഷാൻ കിഷനെ പുറത്താക്കി. സീഷാന്റെ ഫുൾ ഡെലിവറിയിൽ ഡീപ് സ്‌ക്വയർ ലെഗിലെ ഫീൽഡർക്ക് ക്യാച്ച് നൽകി ഇഷാൻ പുറത്താകുകയായിരുന്നു. പിന്നാലെ പവലിയനിലേക്ക് വിരൽ ചൂണ്ടി പുറത്തുപോകാൻ സീഷാൻ ആംഗ്യം കാണിച്ചു. സീഷാൻ രോഷത്തോടെയാണ് പെരുമാറിയതെങ്കിലും ഇഷാൻ കിഷൻ ഇത് ചിരിയോടെയാണ് നേരിട്ടത്. പരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരമാണ് ഇഷാൻ കിഷനെ സൺറൈസേഴ്‌സ് ഹൈദരാബാദ് താത്ക്കാലിക ക്യാപ്റ്റനായി നിയമിച്ചത്. പുറംവേദനയെ തുടർന്ന് കമ്മിൻസിന് ആഷസ് പരമ്പരയും ട്വന്റി 20 ലോകകപ്പും നഷ്ടമായിരുന്നു. ഇത്തവണയും ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഇഷാൻ. 317 റൺസാണ് ടൂർണമെന്റിൽ നേടിയത്. 2025-ലെ താരലേലത്തിൽ 40 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് സീഷാനെ ടീമിലെത്തിച്ചത്. 2026 സീസണിൽ താരത്തെ ടീം നിലനിർത്തുകയായിരുന്നു. Content Highlights: Ishan Kishan appointed as interim captain for SRH in IPL 2026., Pat Cummins sidelined due to a lower back stress injury., Abhishek Sharma named as the vice captain. Published: 22 Mar 2026, 06:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പരിശീലന മത്സരത്തിനിടെ ഇഷാൻ കിഷനോട് ദേഷ്യപ്പെട്ട് സഹതാരം; ഹൈദരാബാദ് ടീമിൽ അസ്വാരസ്യങ്ങൾ?
M
MathrubhumiSource Link
about 2 months ago